കുണിയ: കവര്ചാ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
Jan 14, 2013, 19:33 IST
കാഞ്ഞങ്ങാട്: കുണിയയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ മാരകായുധങ്ങളുമായി പോലീസ് പിടിയിലായ സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി വലയിലായി. സംഘത്തിലെ മുഖ്യ സൂത്രധാരനായ പള്ളിക്കര സ്വദേശി ഷെഫീക്കാണ് പോലീസ് വലയിലായത്.
കവര്‍ച്ചക്ക് പദ്ധതിയിടുന്നതിനിടെ പള്ളിക്കര ചെര്‍ക്കാ പാറയിലെ സെയിദ് (25), യാസര്‍ (24), ബാരയിലെ അബ്ദുല്‍ ഗഫൂര്‍ (26), പൂച്ചക്കാട്ടെ താജുദ്ദീന്‍ (25), തൊട്ടിയിലെ ഇംത്യാസ് (22) എന്നിവരെ ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി വേണുഗോപാല്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷെഫീക്ക് ഉള്‍പ്പെടെയുള്ളവര്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മൗവ്വല്‍ സ്വദേശികളായ രണ്ട് പേരും കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
Related news:

Keywords: Kuniya, Robbery, Gang, Arrest, Periya, Hosdurg CI, Bus stand, Kanhangad, SI, Kasaragod, Court, Kerala, Malayalam news