നട്ടെല്ലു തകര്‍ന്ന കുഞ്ഞികൃഷ്ണന് ചികിത്സാ സഹായം തേടുന്നു
Feb 1, 2013, 16:08 IST
കോടോം- ബേളൂര്‍ പഞ്ചായത്തിലെ രാമന്- നാരായണി ദമ്പതികളുടെ മകന് കുഞ്ഞികൃഷ്ണന് ( 32 ) ആണ് ചികിത്സാ സഹായം തേടുന്നത്.
കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന കുഞ്ഞികൃഷ്ണന് 2010 സെപ്തംബറിലാണ് ജോലിക്കിടെ കെട്ടിടത്തിന്റെ മെയിന്‍ സ്ലാബില്‍ നിന്നും താഴെ വീണത്. വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിലും, പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സതേടിയെങ്കിലും കിടപ്പില്‍ നിന്നും എഴുന്നേല്ക്കാന് പറ്റാത്ത അവസ്ഥയിലാണ്.
കൂലിപ്പണിക്കാരായ അച്ഛനും അമ്മയും മകനെ ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണ്. കോടോം- ബേളൂര്‍ പഞ്ചായത്ത് 17 ാം വാര്‍ഡ് മെമ്പര്‍ അനിതയുടെ നേതൃത്വത്തില്‍ ഒമ്പതംഗ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഉദാരമതികള്‍ താഴെ കാണുന്ന വിലാസത്തില്‍ സഹായം അയക്കേണ്ടതാണ്. ചെയര്മാന് അനിത രാമകൃഷ്ണന്,കണ്‍വീനര്‍ ബാലകൃഷ്ണന്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്,അമ്പലത്തറ, പി.ഒ.പുല്ലൂര്‍- 671531. കാസര്‍കോട്. അക്കൗണ്ട് നമ്പര്‍: 10811.
Keywords: Building, Treatment, Helping hands, Mavungal, Bellur, Panchayath-Member, Work, Kanhangad, Cash, Kerala, Kunhikrishnan.