കെ.ടി ചന്ദ്രന് മുഖ്യമന്ത്രിയുടെ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വ്വീസ് മെഡല്‍
Jan 27, 2012, 13:52 IST
K.T.Chandran |
2000 ത്തില്‍ പയ്യന്നൂര്‍ അഗ്നിശമന സേനയില്‍ ഫയര്മാന് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച ചന്ദ്രന് വെള്ളിക്കോത്ത് സ്വദേശിയാണ്. 2002ല്‍ കാഞ്ഞങ്ങാട് അഗ്നിശമന സേനയിലെത്തി. ഇതേ വര്‍ഷം നീലേശ്വരത്തിനടുത്ത കരിന്തളത്ത് ഉത്സവം കാണാന്‍ പോകുമ്പോള്‍ 80 അടി താഴ്ചയുള്ള കിണറിലേക്ക് കാല്‍വഴുതി വീണ യുവാവിനെ അതിസാഹസികമായി കിണറ്റിലിറങ്ങി രക്ഷിച്ച ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ രക്ഷാപ്രവര്‍ത്തനം. തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിലെ സാഹസികതയ്ക്ക് 14 ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ ലഭിച്ചു. വെള്ളിക്കോത്ത് അരയാക്കീല്‍ കുളത്തിലെ നീന്തലും നെഹ്റു ബാലവേദി സര്ഗവേദിയിലെ പ്രവര്‍ത്തനങ്ങളുമാണ് തന്റെ വ്യക്തിത്വ രൂപീകരണം സാധ്യമാക്കി ആത്മധൈര്യം പകര്‍ന്നതെന്ന് ചന്ദ്രന് പറയുന്നു. യങ്മെന്‍സ് ക്ലബ്ബിലും പ്രവര്‍ത്തിക്കുന്നു. 18ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സംഘാടകനായി പേരെടുത്ത ഇദ്ദേഹം നിലവില്‍ നെഹ്റു സര്‍ഗവേദി പ്രസിഡന്റാണ്.
വെള്ളിക്കോത്ത് കിഴക്കേ വെള്ളിക്കോത്ത് കുതിരുമ്മല്‍ ഹൗസിലെ കെ.ടി കോരന്-ടി. നാരായണി ദമ്പതികളുടെ മകനാണ്. തൃക്കരിപ്പൂര്‍ ജി.വി.എച്ച്.എസ്.എസ് അധ്യാപിക കെ.വി ശരണ്യയാണ് ഭാര്യ. മകള്‍: അനുഗ്രഹ.
Keywords: K.T. Chandran, Fire and rescue medal, Kanhangad, Kasaragod