കെ.എസ്.ടി.പി റോഡ് നിര്‍മാണം ഒച്ചിഴയും വേഗത്തില്‍; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
Jan 3, 2015, 15:32 IST
ചെമ്മനാട്: (www.kasargodvartha.com 03.01.2015) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത വികസന പ്രവര്‍ത്തി നിര്‍മാണം ആരംഭിച്ച് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും മന്ദഗതിയില്‍ നീങ്ങുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാനുള്ള സത്വരനടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ചെമ്മനാട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തും.
ജില്ലയിലെ മൂന്ന് പ്രധാന സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന ചെമ്മനാട് മുണ്ടാംകുലം മുതല്‍ ചന്ദ്രഗിരി പാലം വരെ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒമ്പതിന് ഉച്ചക്ക് രണ്ട് മണി മുതലാണ് സമരം സംഘടിപ്പിക്കുന്നത്.
ബഹുജനസമരം വിജയിപ്പിക്കാന്‍ ക്ലബ്ബ് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: പി. ഹബീബ് റഹ്മാന് (സൂപ്രണ്ട് ഓഫ് പോലീസ് റിട്ട.), ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുരിക്കള്‍, ട്രഷറര്‍ എ.ബി മാഹിന്‍, വൈ. പ്രസിഡണ്ടുമാര്‍: മുസ്തഫ സി.എം, ഹനീഫ് ബി.എം, പ്രൊഫ. മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറിമാര്‍: സി.എല്‍ ഇക്ബാല്‍, അബ്ദുല്‍ മനാഫ് സി.എ, അബ്ബാസലി കുന്നരിയത്ത്, കലാവേദി കണ്‍വീനര്‍: ബി.എച്ച് അബ്ദുല്‍ ഖാദര്‍, കായികവേദി കണ്‍വീനര്‍: അന്‍വര്‍ ശംനാട്, സാംസ്കാരിക വേദി കണ്‍വീനര്‍: അഷ്റഫ്.
35 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു. നാസര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖുല്‍ അക്ബര്‍ സ്വാഗതവും സിഎല്‍ ഇക്ബാല്‍ നന്ദിയും പറഞ്ഞു. ഹാഫിസ് അബ്ദുല്ല, നൗഷാദ് മണല്‍, അസീസ് ചിറാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chemnad, Natives, Protest, Road, Construction plan, Development project, Kasaragod, Kanhangad, KSTP slow road construction: Natives protest on 9th.
Advertisement: