കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജൂണില്‍ തുറക്കും: മന്ത്രി ശിവകുമാര്‍
Feb 26, 2012, 15:14 IST
മൂന്നു മാസത്തിനുള്ളില്‍ ഡിപ്പോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോയാണ് കാഞ്ഞങ്ങാട്ടേത്. മന്ത്രിക്കൊപ്പം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് കെ. വെളുത്തമ്പു, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍, കെ.എസ്.ആര്‍.ടി.സി ഉത്തര മേഖലാ ഓഫീസര്‍ വി.ജെ. സാജു, അസിസ്റന്റ് വര്‍ക്ക് മാനേജര്‍ സഹ്റുല്ല, കാസര്‍കോട് എ.ടി.ഒ, ബി.സി. ശശികുമാരന്‍, കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. പ്രമോദ്, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി നേതാക്കള്‍ എന്നിവരുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ഡിപ്പോ നിര്‍മ്മാണത്തിന് പി.കരുണാകരന്‍ എം.പിയും, കാഞ്ഞങ്ങാട് മുന്‍ എം.എല്‍.എ പള്ളിപ്രം ബാലനും തങ്ങളുടെ വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും രാജസഭാംഗം സി. അച്യുതന്റെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു.നഗരസഭയും, ഗ്രാമപഞ്ചായത്തുകളും നിര്‍മ്മാണ ഫണ്ടിലേക്ക് തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ ഞായറാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ മന്ത്രി കാസര്‍കോട് റോഡ് സേഫ്റ്റി അതോററ്ററി ഓഫീസ് തുറക്കുമെന്നും അപകടങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിന് കൂടുതല്‍ ജീവനക്കാരെയും സൌകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു.
Keywords: KSRTC Kanhangad depot, Minister V.S.Shivakumar, Kasaragod