വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം
Apr 1, 2012, 00:40 IST
കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചാലിങ്കാലിലോ ചാമുണ്ഡിക്കുന്നിലോ എത്തിയാല്‍ മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. കാസര്‍കോട് നിന്ന് പെരിയ വഴി തണ്ണോട്ട്, െവള്ളംതട്ട, സെറ്റില്‍മെന്റ്, തെക്കേപ്പള്ളം, വേലാശ്വരം, തട്ടുമ്മല്‍ അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും തിരിച്ചും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം. ചന്ദ്രഗിരിപ്പാലം വഴി പള്ളിക്കര, മുക്കൂട്, പൊടിപ്പള്ളം, കളരിക്കാല്‍, രാവണീശ്വരം അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും ബസ് അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Keywords: Kanhangad, KSRTC-bus, Kasaragod