കെ.എസ്.ആര്.ടി.സി. ബസ് ബ്രേക്ക് പൊട്ടി മറിഞ്ഞു; പത്തോളംപേര്‍ക്ക് പരിക്ക്
Sep 8, 2012, 23:29 IST
ഉപ്പളയിലെ ബഷീറിന്റെ ഭാര്യ ഫരീദ (43), വികലാംഗനായ മകന് അമീര്ഖാന് (21), മകള്‍ ശബ്ന (അഞ്ച്), കാസര്‍കോട് അശോക് നഗറിലെ സുജിത്തിന്റെ ഭാര്യ രമ (47), കാഞ്ഞങ്ങാട് കടപ്പുറത്തെ ഗണേഷിന്റെ ഭാര്യ വിചിത്ര (30), കാഞ്ഞങ്ങാട് കല്ലൂരാവിയിലെ അബ്ദുല്ലയുടെ മകന് എം. സാബിത്ത് (12), എളേരിതട്ടിലെ രാമന് നായരുടെ മകന് പി.വി. രാധാകൃഷ്ണന് (38), കളനാട്ടെ ഗോപാലന്റെ ഭാര്യ ഭാര്‍ഗവി (50) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കോര്‍പ്പിയോയിലുണ്ടായിരുന്ന ഉദുമ സ്വദേശികളായ ഹുസൈന്, ശക്കീര്‍, ഷുക്കൂര്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Sabith |
Radha Krishnan |
ബ്രേക്ക് പൊട്ടിയതിനാല്‍ ബസ് അമിതവേഗതയിലായിരുന്നു. ഡ്രൈവറുടെ മനോധൈര്യമാണ് വന്‍ അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ബസ് റോഡിന്റെ അരികിലേക്ക് മാറ്റിയാണ് ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ നോക്കിയത്.
Photos: Niyas Chemnad, Zubair Pallickal