സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കെഎസ്‌കെടിയു മാര്‍ച്ച്
Apr 1, 2012, 00:45 IST
കാഞ്ഞങ്ങാട്: ബജറ്റില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ പണം നീക്കിവയ്ക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏരിയാകേന്ദ്രങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എപ്രില്‍ 11ന് മാര്‍ച്ച് നടത്താന്‍ കെഎസ്‌കെടിയു ജില്ലാകമ്മിറ്റി തീരുമാനിച്ചു. ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യാനോ പെന്‍ഷന്‍ തുകവര്‍ധിപ്പിക്കാനോ ആവശ്യമായ തുക ബജറ്റില്‍ ഉള്‍പ്പെടുത്താതെ കര്‍ഷകത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സമരത്തില്‍ ക്ഷേമനിധിയില്‍ അംഗങ്ങളായവരും പെന്‍ഷന്‍ വാങ്ങുന്നവരും അണിനിരക്കും. ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പിലും നീലേശ്വരം സബ് ട്രഷറി, ഉദുമ, രാജപുരം, തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും പൈവളിഗെ, പെര്‍ള, മുള്ളേരിയ, മുന്നാട്, ഭീമനടി വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പിലും ചെറുവത്തൂര്‍ എഇഒ ഓഫീസിന് മുന്നിലേക്കുമാണ് മാര്‍ച്ച്. മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും മാര്‍ച്ചില്‍ അണിനിരക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. പ്രസിഡന്റ് കെ കണ്ണന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി വി കെ രാജന്‍ സംസാരിച്ചു.
Keywords: KSKTU, Govt. Office march, Kanhangad, Kasaragod