city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­മ്മ­യു­ടെ ദാരു­ണ മ­ര­ണ­ത്തി­ന്റെ ഞെ­ട്ടല്‍ മാ­റാ­തെ കൃ­ജി­ത്ത് പ്ല­സ്­ടു പ­രീ­ക്ഷ എ­ഴുതി

അ­മ്മ­യു­ടെ ദാരു­ണ മ­ര­ണ­ത്തി­ന്റെ ഞെ­ട്ടല്‍ മാ­റാ­തെ കൃ­ജി­ത്ത് പ്ല­സ്­ടു പ­രീ­ക്ഷ എ­ഴുതി
കാ­ഞ്ഞ­ങ്ങാ­ട്: അ­മ്മ­യു­ടെ ദാ­രു­ണ­മര­ണം സൃ­ഷ്ടി­ച്ച അ­തി­കഠി­നമാ­യ വേ­ദ­ന­കള്‍   ഉ­ള്ളി­ലൊ­തി­ക്കി മ­കന്‍ തി­ങ്ക­ളാഴ്­ച ആ­രം­ഭി­ച്ച പ്ല­സ്­ടു പരീ­ക്ഷ എ­ഴു­താ­നെ­ത്തിയ­ത് അ­ധ്യാ­പ­ക­രു­ടെയും സ­ഹ­പാഠി­ക­ളു­ടെയും ക­ര­ള­ലി­യി­പ്പിച്ചു. അ­മ്മ­യുടെ ഓ­മ­ന­ത്ത­മു­ള്ള മു­ഖ­മോര്‍ത്തും അ­ച്ഛ­ന്റെ ക്രൂ­ര­ത­യാര്‍­ന്ന മു­ഖം മ­റ­ന്നാ­ണ് മ­ടി­ക്കൈ കാ­രാ­ക്കോ­ട്ടെ ഇ­ന്ദി­ര­യു­ടെ മ­കന്‍ കൃ­ജി­ത്ത് ചെ­മ്മ­ട്ടം വ­യല്‍ ബ­ല്ല ഹ­യര്‍­സെ­ക്ക­ന്‍ഡ­റി സ്­കൂ­ളില്‍ പ്ല­സ്­ടു പ­രീ­ക്ഷ­യെ­ഴു­താന്‍ എ­ത്തി­യ­ത്.
അഞ്ച് ദി­വ­സം മു­മ്പാ­ണ് കൃ­ജി­ത്തി­ന്റെ അ­മ്മ ഇ­ന്ദി­ര­യെ അ­ച്ഛന്‍ കാ­ഞ്ഞ­ങ്ങാ­ട്ടെ ഓ­ട്ടോ ഡ്രൈ­വര്‍ കൊ­ട­വ­ലം പ­ടാ­ങ്കോ­ട്ടെ കൃ­ഷ്­ണന്‍ വീ­ടി­ന­ടു­ത്തു­ള്ള കു­ന്നിന്‍ പു­റ­ത്ത് വെ­ച്ച് വെ­ട്ടി­നു­റു­ക്കി കൊ­ന്ന­ത്. അ­മ്മ­യു­ടെ ദാ­രു­ണ­മാ­യ അ­ന്ത്യ­ത്തെ തു­ടര്‍­ന്ന് ത­ളര്‍­ന്ന് അ­വ­ശനായ കൃ­ജി­ത്ത് പ­രീ­ക്ഷ­പോ­ലും മ­റന്നു. കാ­രാ­ക്കോ­ട്ടെ അ­മ്മ­യു­ടെ വീ­ട്ടി­ലേ­ക്ക് താ­മ­സം മാ­റി­യ കൃ­ജി­ത്തി­നെ പ­രീ­ക്ഷ­യെ­ഴു­താന്‍ പ്രേ­രി­പ്പി­ക്കാന്‍ അ­ദ്ധ്യാ­പ­ക­രും സ­ഹ­പാഠി­ക­ളും വീ­ട്ടു­കാ­രും പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ച­തി­നാ­ലാ­ണ് പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത ഈ വി­ദ്യാര്‍­ത്ഥി സ­മനി­ല വീ­ണ്ടെ­ടു­ത്ത് പരീ­ക്ഷ എ­ഴു­താന്‍ എ­ത്തി­യത്. .
മാര്‍­ച്ച് ഏ­ഴിന് ബു­ധ­നാ­ഴ്­ച ഉ­ച്ച­യോ­ടെ വെ­ള്ളൂ­ട ക്ഷേ­ത്ര­ത്തില്‍ പൊ­ങ്കാ­ല നി­വേ­ദി­ച്ച് പ­ടാ­ങ്കോ­ട്ടെ വീ­ട്ടി­ലേ­ക്ക് മ­ട­ങ്ങി­യെ­ത്തി­യ ഇ­ന്ദി­ര­യെ സ്‌­നേ­ഹം ന­ടി­ച്ച് കു­ന്നിന്‍­പു­റ­ത്ത് വി­റ­ക് ശേ­ഖ­രി­ക്കാന്‍ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യ കൃ­ഷ്­ണന്‍ വെ­ട്ടി നു­റു­ക്കി കൊ­ല­പ്പെ­ടു­ത്തു­ക­യാ­യി­രുന്നു.. അ­ച്ഛ­നും അ­മ്മ­യും കു­ന്നിന്‍ പു­റ­ത്തേ­ക്ക് പോ­കു­മ്പോള്‍ കൃ­ജി­ത്ത് വീ­ട്ടി­ലു­ണ്ടാ­യി­രു­ന്നു. അല്‍­പ്പ­സ­മ­യ­ത്തി­ന­കം അ­മ്മ­യെ അ­ച്ഛന്‍ ക്രൂ­ര­മാ­യി കൊ­ല­പ്പെ­ടു­ത്തി­യ ഞെ­ട്ടി­പ്പി­ക്കു­ന്ന വാര്‍­ത്ത­ കൃ­ജി­ത്തി­നെ അ­റി­ഞ്ഞത്. സം­ഭ­വ­മ­റി­ഞ്ഞ് ആ­കെ അ­വ­ശ­നാ­യി ത­ളര്‍­ന്ന കൃ­ജി­ത്തി­നെ­യും ജേ­ഷ്ഠന്‍ കൃ­പേ­ഷി­നെ­യും ബ­ന്ധു­ക്ക­ളും സു­ഹൃ­ത്തു­ക്ക­ളും ചേര്‍­ന്ന് കാ­ഞ്ഞ­ങ്ങാ­ട് കു­ന്നു­മ്മല്‍­കൃ­ഷ്­ണ നേ­ഴ്‌­സിം­ഗ് ഹോ­മില്‍ പ്ര­വേ­ശി­ക്കു­ക­യാ­യി­രു­ന്നു.
രാ­മ­ന­ഗ­രം ശ്രീ രാം­ദാ­സ് ഹൈ­സ്­ക്കൂ­ളില്‍ എ­സ്­എ­സ്­എല്‍­സി പൂര്‍­ത്തി­യാ­ക്കി 60 ശ­ത­മാ­ന­ത്തില്‍ മു­ക­ളില്‍ മാര്‍­ക്ക് നേ­ടി ചെ­മ്മ­ട്ടം വ­യല്‍ ഹ­യര്‍­സെ­ക്ക­ന്‍ഡി സ്­കൂ­ളില്‍ സ­യന്‍­സ്­ഗ്രൂ­പ്പില്‍ പ്ര­വേ­ശ­നം നേ­ടി­യ കൃ­ജി­ത്ത് പഠ­ന കാ­ര്യ­ത്തില്‍ മി­ക­ച്ച നി­ല­വാ­രം പു­ലര്‍­ത്തു­ന്ന കു­ട്ടി­ക­ളില്‍ ഒ­രാ­ളാ­ണെ­ന്ന് അ­ദ്ധ്യാ­പ­കര്‍ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. മ­ന­സ്സില്‍ വേ­ദ­നകള്‍ ക­ന­ത്ത് നില്‍­ക്കു­മ്പോ­ഴും കൃ­ജി­ത്ത് കൃ­ത്യ­മാ­യി പ­രീ­ക്ഷയെ­ഴു­തു­ന്നു­ണ്ടെ­ന്ന് ഉ­റ­പ്പ് വ­രു­ത്താന്‍ അ­ധ്യാ­പ­ക­രും സ­ഹ­പാഠി­ക­ളും പ്ര­ത്യേ­കം ശ്ര­ദ്ധ­പു­ലര്‍ത്തി.
അ­മ്മ­യു­ടെ മ­ര­ണ­ത്തെ തു­ടര്‍­ന്ന് ആ­ശു­പ­ത്രി­യി­ലാ­യ ഉടന്‍ സ്­കൂള്‍ പ്രിന്‍­സി­പ്പാള്‍ പി.­വി.­ബാ­ല­കൃ­ഷ്­ണന്‍, അ­ദ്ധ്യാ­പ­ക­രാ­യ വി­ശ്വം­ഭ­രന്‍, വി­ന­യന്‍ തു­ട­ങ്ങി­യ­വര്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി കൃ­ജി­ത്തി­നെ സ്വാ­ന്ത­ന­പ്പെ­ടു­ത്തി­യി­രു­ന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia