Criticism | ഗാന്ധിയൻ മൂല്യങ്ങൾ മായ്ച്ചുകളയാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളാണ് രാജ്യത്തിന് ഭീഷണിയെന്ന് കെപിസിസി സെക്രട്ടറി എം അസിനാർ
● വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ഡോ. പി.വി. പുഷ്പജ ആദരിച്ചു.
● എ.വി. പത്മനാഭൻ സ്വാഗതവും എൻ. ഉഷ കുമാരി നന്ദിയും പറഞ്ഞു.
● ഗാന്ധിദർശൻ വേദി പഠന ക്യാമ്പിൽ കൃത്യമായ സമീപനം പങ്കുവെച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ഗാന്ധിജിയുടേയും ദേശീയ നേതാക്കളുടെയും ഓർമ്മകൾ ജനമനസ്സിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കെപിസിസി സെക്രട്ടറി എം. അസിനാർ അഭിപ്രായപ്പെട്ടു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠന ക്ലാസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിസി ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗാന്ധീയൻ പുരസ്‌കാര ജേതാവും മേലാങ്കോട് യുപി സ്‌കൂൾ ഹെഡ്മാസ്റ്ററുമായ കെ. അനിൽകുമാർ, ഇ.വി. പത്മനാഭൻ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ഡോ. പി.വി. പുഷ്പജ ആദരിച്ചു.
രാഘവൻ കുളങ്ങര, ഉമേശൻ വേളൂർ, പി.എ. രഘുനാഥ്, ഷാഫി ചൂരിപ്പള്ളം, ചന്ദ്രൻ ഞാണികടവ് എന്നിവർ പ്രസംഗിച്ചു. എ.വി. പത്മനാഭൻ സ്വാഗതവും എൻ. ഉഷ കുമാരി നന്ദിയും പറഞ്ഞു.
#MAsinar, #GandhiValues, #KPCC, #KeralaPolitics, #GandhiDarshan, #PoliticalSpeech