city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോയമ്പത്തൂര്‍-ബിക്കനീര്‍ സൂപ്പര്‍ഫാസ്റ്റിന് ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പനുവദിച്ചില്ല

കോയമ്പത്തൂര്‍-ബിക്കനീര്‍ സൂപ്പര്‍ഫാസ്റ്റിന് ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പനുവദിച്ചില്ല
കാസര്‍കോട്: പുതുതായി അനുവദിച്ച കോയമ്പത്തൂര്‍- ബിക്കനീര്‍ എയര്‍കണ്ടീഷന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്റ്റോപ്പില്ല. കാസര്‍കോട് ജില്ലയില്‍ ഒരിടത്തും നിര്‍ത്താതെ കൂകിപ്പായുന്ന അ­പൂര്‍വം തീവണ്ടികളില്‍ ഒന്നായിരിക്കുമിത്. സെപ്റ്റംബര്‍ 15ന് ഈ ട്രെയിന്‍ കോയമ്പത്തൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ബിക്കനീറില്‍ നിന്നുള്ള ട്രെയിന്‍ സെപ്റ്റംബര്‍ 20നാണ് കോയമ്പത്തൂരിലേക്ക് തിരിക്കുക.

പാലക്കാട്, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം ജംഗ്ഷന്‍, ഉഡുപ്പി, ഭട്ക്കല്‍, കാര്‍വാര്‍, മഡ്ഗാവ്, കങ്കവാലി, രത്‌നഗിരി, ചിപ്ലിന്‍, റോഹ, പന്‍വേല്‍, വസായി റോഡ്, വാപ്പി, സൂറത്ത്, അംഗലേശ്വര്‍, വഡോധര, ആനന്ദ്, അഹമ്മദാബാദ്, മഹേസന ജംഗ്ഷന്‍, പനല്‍പൂര്‍, ആബൂര്‍റോഡ്, മാര്‍വാര്‍ ജംഗ്ഷന്‍, പാലിമാര്‍വാര്‍, ലൂണി, ജോക്പൂര്‍, മരിയ റോഡ് ജംഗ്ഷന്‍, നാഗപ്പൂര്‍, നോഖ എന്നിവടങ്ങളില്‍ മാത്രമാണ് ഈ ശരവേഗ തീവണ്ടിക്ക് സ്റ്റോപ്പുള്ളത്. കോഴിക്കോടും പാലക്കാടും കണ്ണൂരും ജില്ലാ ആസ്ഥാനങ്ങളായതിനാല്‍ ഇവിടെ സ്റ്റോപ്പ് അനുവദിച്ച റെയില്‍വെ അധികൃതര്‍ അതിവികസിത ജില്ലയായ കാസര്‍കോട്ട് ഒരിടത്തും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ തയ്യാറായില്ല.

ഒക്‌ടോബര്‍ 31 വരെ കോയമ്പത്തൂര്‍-ബിക്കനീര്‍ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ വൈകിട്ട് 3.20ന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടും. രണ്ട് ദിവസത്തെ ഓട്ടത്തിന് ശേഷം തിങ്കളാഴ്ച വൈകിട്ട് അ­ഞ്ചിന്‌ ഈ ട്രെയിന്‍ ബിക്കനീറില്‍ എത്തും. ബിക്കനീറില്‍ നിന്നുള്ള മടക്ക ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 5. 45ന് പുറപ്പെട്ട് ശനിയാഴ്ച പുലര്‍ച്ചെ 4.35ന് കോയമ്പത്തൂരില്‍ എത്തും. നവംബര്‍ ഒന്ന്‌ മുതല്‍ യാത്രാസമയത്തില്‍ നേരിയ മാറ്റമുണ്ടാകും.

ഒരു ഫസ്റ്റ് ക്ലാസ് എസി, നാല് ടൂ ടയര്‍ എ സി, എട്ട്‌ ത്രീടയര്‍ എ സി കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഔദ്യോഗികമായ ഉദ്ഘാടനം ഒക്‌ടോബര്‍ ഒമ്പതിന് ബിക്കനീറില്‍ നടന്നിരുന്നു. ഈ ട്രെയിനിന് കാസര്‍കോട് ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ഒരു ജനപ്രതിനിധിയും ഒരക്ഷരവും ഉരിയാടിയിട്ടില്ല.

Keywords: Coimbatore-Bikaner AC Express, Stop, Not allow, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia