Bus Stand Closure | കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് ഏപ്രിൽ 1 മുതൽ 6 മാസത്തേക്ക് അടച്ചിടും
● ബസ് സ്റ്റാൻഡ് കോൺക്രീറ്റ് ചെയ്യാനാണ് അടച്ചിടുന്നത്.
● ആറ് മാസത്തേക്കാണ് യാർഡ് അടച്ചിടുക.
● ബസുകൾ ആലാമിപ്പള്ളി സ്റ്റാൻഡിൽ പ്രവേശിക്കണം.
● നഗരസഭയുടെ ഭരണസമിതിയാണ് തീരുമാനമെടുത്തത്.
കാഞ്ഞങ്ങാട്: (KasargodVartha) നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടച്ചേരി ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിലെ ബസ് സ്റ്റാൻഡ് യാർഡ് ഏപ്രിൽ ഒന്ന് മുതൽ ആറ് മാസത്തേക്ക് പൂർണമായി അടച്ചിടും. മാർച്ച് 11 ന് ചേർന്ന ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് താൽക്കാലികമായി ബസ് സ്റ്റാൻഡ് അടച്ചിടുന്നത്. ഈ കാലയളവിൽ മുഴുവൻ ബസുകളും ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിനകത്തേക്ക് പ്രവേശിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭ അറിയിച്ചു.
കൂടാതെ, താൽക്കാലികമായി ബസുകൾ ആലാമിപ്പള്ളിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിയന്ത്രണങ്ങൾ എല്ലാ ബസ് ജീവനക്കാരും പാലിക്കേണ്ടതാണെന്നും നഗരസഭാ സെക്രട്ടറി അറിയിപ്പിൽ വ്യക്തമാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The Kottachery bus stand yard in Kanhangad will be closed for six months starting April 1st for concrete work under the municipality's annual plan. All buses will operate from the new Alamipally bus stand during this period. Bus operators must follow traffic regulations.
#KottacheryBusStand, #Kanhangad, #BusStandClosure, #TrafficAlert, #KeralaTravel, #DevelopmentWork