city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണ ജോലികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) കോട്ടച്ചേരി നിര്‍ദ്ദിഷ്ട റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. നിര്‍മ്മാണ ജോലികള്‍ അനന്തമായി നീളുന്നന്നതുമൂലം ദുരിതം പേറുന്നത് തീരദേശവാസികളും.

കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിലേറെയായി തര്‍ക്കത്തിലും നിയമക്കുരുക്കിലും പെട്ട് തടസപ്പെട്ടു കിടന്നിരുന്ന റെയില്‍വേ മേല്‍പ്പാലം പദ്ധതിയുടെ എല്ലാ കുരുക്കുകളും അഴിഞ്ഞുവെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായി എന്നുമാണ് ഏറ്റവും ഒടുവിലായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ പാലം നിര്‍മ്മാണം ആരംഭിക്കേണ്ട നടപടികള്‍ ഇപ്പോഴും മെല്ലെ പോക്കില്‍ തന്നെ.

കാഞ്ഞങ്ങാട് നഗരസഭയെ രണ്ടായി കീറിമുറിച്ചു കടന്നുപോകുന്ന റെയില്‍പ്പാളത്തിന് പടിഞ്ഞാറ് വശത്തെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് പാളക്കുരുക്കില്‍പ്പെട്ട് വിധിയെ പഴിച്ച് കഴിയുന്നത്. പടന്നക്കാട് കഴിഞ്ഞാല്‍ ഹൊസ്ദുര്‍ഗ് കുശാല്‍ നഗറിലും കോട്ടച്ചേരിയിലും ഇഖ്ബാല്‍ റോഡിലും മാത്രമാണ് ലവല്‍ ക്രോസിംഗുകള്‍ ഉള്ളത്.

ഒഴിഞ്ഞവളപ്പുമുതല്‍ ചിത്താരിക്കടപ്പുറം വരെയുള്ള ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ഈ മൂന്ന് ലെവല്‍ ക്രോസിംഗ് വഴി മാത്രമെ വാഹനങ്ങളുമായി കടന്നുപോകാന്‍ കഴിയൂ. അതുതന്നെ മണിക്കൂറുകളോളം ഗേറ്റില്‍ കാത്തുനില്‍ക്കുകയും വേണം. ഇതിനെല്ലാം ഒരു പരിധിവരെയെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് കോട്ടച്ചേരില്‍ റെയില്‍വേ മേല്‍പ്പാലം അനുവദിച്ചത്.

നിലവില്‍ മൂന്ന് ലെവല്‍ ക്രോസിലും മേല്‍പ്പാലം വന്നാല്‍ കഴിയാത്തവിധമാണ് തീരദേശമേഖലയിലെ യാത്രാ തിരക്ക്. പാളം ഇരട്ടിപ്പിക്കുകയും യാത്രാ വണ്ടികള്‍ വര്‍ദ്ധിക്കുകയും കൊങ്കണ്‍ വഴിയുള്ള ചരക്ക് വണ്ടികള്‍ പെരുകുകയും ചെയ്തതോടെ കോട്ടച്ചേരിയിലേതടക്കം മിക്ക ലെവല്‍ ക്രോസിംഗുകളും സദാസമയം അടച്ചിടുകയാണ്.
കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണ ജോലികള്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia