കൂളിക്കാട് അസൈനാര്‍ ഹാജി നിര്യാതനായി
Jun 28, 2012, 13:43 IST
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ കൂളിക്കാട് എം. അസൈനാര്‍ ഹാജി (65) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് കാങ്ങങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. പിന്നീട് നാട്ടില്‍ കച്ചവടം നടത്തിയിരുന്നു. പരേതനായ മാണിക്കോത്തെ അബ്ദുല്‍ റഹ്മാന്റെയും ഫാത്തിമയുടെയും മകനാണ്.
പരേതനായ കൂളിക്കാട് അബ്ദുല്‍ ഖാദറിന്റെയും കുഞ്ഞായ്മ ഹജ്ജുമ്മയുടെയും മകള്‍ സൈനബിയാണ് ഭാര്യ. മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, അസീസ് (ഷാര്‍ജ), സുഹറ എന്നിവര്‍ മക്കളാണ്. മേല്‍പ്പറമ്പിലെ ഹംസ മരുമകന്‍. മയ്യിത്ത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത് ചിത്താരി ഹൈദറൂസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Koolikad Hassainar Haji, Obituary, South Chithari, Kanhangad