കൊളവയല്‍ സംഘര്‍ഷം: സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ ഉള്‍പെടെ 6 പേര്‍ വധശ്രമക്കേസില്‍ കീഴടങ്ങി
Sep 10, 2015, 13:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/09/2015) കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ (60) ഉള്‍പെടെ ആറ് പേര്‍ വധശ്രമക്കേസില്‍ കീഴടങ്ങി. കാറ്റാടി കുമാരനെകൂടാതെ സി.പി.എം. പ്രവര്‍ത്തകരായ വിപിന്‍ കാറ്റാടി (27), രാജീവന്‍ (34), ലക്ഷ്മണന്‍ (28), സുരേഷ് (29), ജയന്‍ (27) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റുചെയ്ത് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊളവയലിലെ കെ.ബി. സുനില്‍കുമാറിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലും ബി.ജെ.പി. പ്രവര്‍ത്തകന്‍ കൊളവയലിലെ ശ്രീജിത്തിനെ അക്രമിച്ച കേസിലും പ്രതികളാണ് ഇവരെന്നും പോലീസ് പറഞ്ഞു. കൊളവയല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കാറ്റാടി കുമാരന്റെ മകന്‍ സുര്‍ജിത്തടക്കം 30 ഓളം പേര്‍ പ്രതികളാണ്.
Keywords: Kanhangad, Kasaragod, Accuse, Arrest, Kerala, Kolavayal clash: 6 surrendered, Najath Tours and Travels