നാടിന്റെ കൂട്ടായ്മയ്ക്ക് കായിക മത്സരങ്ങള്‍ അത്യാവശ്യം: കെ. കുഞ്ഞിരാമന്‍
Mar 13, 2013, 18:41 IST
കമ്പവലി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ സെവന്‍സ്റ്റാര്‍ ആലക്കോടിന് സംഘാടക സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ മൊട്ടമ്മല്‍ സമ്മാനം നല്‍കുന്നു. |
പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനു ഗംഗാധരന്‍ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് മെമ്പര്‍ എം. ശൈലജ ആശംസ നേര്‍ന്നു.
തുടര്‍ന്ന് നടന്ന കമ്പവലി മത്സരത്തില്‍ സെവന്‍സ്റ്റാര്‍ ആലക്കോട് ജേതാക്കളായി. യാങ്കി ബോയ്‌സ് കനകപ്പള്ളി, ഫ്രണ്ട്‌സ് പരപ്പച്ചാല്‍, ശ്യാം പ്രസാദ് മുഖര്‍ജി കോട്ടപ്പാറ തുടങ്ങിയവര്‍ യഥാക്രമം രണ്ടും, മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. മത്സരത്തില്‍ 26 ടീമുകള്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ കൃഷ്ണന്‍ മൊട്ടമ്മല്‍ സമ്മാനദാനം നിര്‍വഹിച്ചു.
Keywords: Mavungal, Kodavalam, Sangamam, Arts and sports club, Anniversary, Inauguration, K.Kunhiraman MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.