കൊടവലം പ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ചൊവ്വാഴ്ച
May 14, 2012, 16:28 IST
കാഞ്ഞങ്ങാട്: പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത്തില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ തുടരുന്ന യുഡിഎഫ് ഭരണത്തിന്റെ വിധി നിശ്ചയിക്കുന്നതിനുള്ള കൊടവലം ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ഞായറാഴ്ച അവസാനിച്ചു. കൊടവലം വാര്‍ഡ് ഇത്തവണ ഇടതിനോ, അതോ വലതിനോ എന്ന ആകാംക്ഷയിലാണ് വാര്‍ഡിലെ ജനങ്ങള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐയിലെ എം. നാരായണനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ വിനോദ് കുമാര്‍ പള്ളയില്വീടും ബിജെപി സ്ഥാനാര്‍ത്ഥിയായി ഡി.വി. ദാമോദരനും ഈ വാര്‍ഡില്‍ മത്സരിക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാധവവാര്യരും മത്സരരംഗത്തുണ്ട്.
പഞ്ചായത്തംഗമായിരുന്ന കോണ്‍ഗ്രസിലെ അരീക്കര നാരായണന്റെ നിര്യാണത്തെ തുടര്‍ന്നാണ് കൊടവലംവാര്ഡില് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാതിരുന്നതിനാല്‍ യുഡിഎഫ് വന്‍ വിജയമാണ് കൈവരിച്ചത്. ഇത്തവണ ബിജെപിയും മത്സരിക്കുന്നതിനാല്‍ വിജയം അത്ര എളുപ്പമാകില്ലെന്ന ആശങ്ക യുഡിഎഫിനെ അലട്ടുന്നുണ്ട്.
എന്നിരുന്നാലും ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്ന അവകാശവാദമാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നത്. അതെസമയം എല്‍ഡിഎഫും വിജയപ്രതീക്ഷയിലാണ്. പ്രചാരണ പരിപാടികളില്‍ എല്‍ഡിഎഫിനാണ് മേല്‍കൈ ലഭിച്ചത്. ഇത് എല്‍ഡിഎഫില്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കൊടവലം വാര്‍ഡില്‍ പരാജയം സംഭവിക്കുകയാണെങ്കില്‍ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഗ്രൂപ്പ് വ്യത്യാസങ്ങള്‍പോലും മറന്നുകൊണ്ടുള്ള ഊര്‍ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ കോണ്‍ഗ്രസ് നടത്തിയത്.
ഇരുമുന്നണികളുടെയും ബിജെപിയുടെയും സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ കൊടവലത്തെ പ്രചാരണ പരിപാടികളില്‍ സംബന്ധിച്ച് പ്രസംഗിച്ചിരുന്നു.

Keywords: Kasaragod, Kanhangad, by-election, Periya, Kerala