യുവാവിനെ കുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ്
Jun 1, 2012, 15:23 IST
കാഞ്ഞങ്ങാട്: യുവാവിനെ ബൈക്ക് തടഞ്ഞ് കഠാരകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അജാനൂര്‍ കടപ്പുറത്തെ രാജന്റെ മകന്‍ വിജേഷി(22)ന്റെ പരാതിപ്രകാരം അതിഞ്ഞാലിലെ മുഹമ്മദ് ജാസി, മുഹമ്മദ് അനസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ജാസിയും അനസും ബൈക്കില്‍ വരികയായിരുന്ന വിജേഷിനെ തടഞ്ഞ് നിര്‍ത്തുകയും കഠാരകൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. വിജേഷിനെ സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Knife attack, Case, Kanhangad, Kasaragod