യു.ഡി.എഫ്. പ്രസ്ഥാനത്തിന് അടിത്തറ പാകിയത് സി.എച്ചും കെ.കരുണാകരനും: കെ. മുരളീധരന്‍
Nov 27, 2011, 10:40 IST
രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും സി.എച്ച്. മാതൃക കാട്ടിയ നേതാവാണ്. തൊട്ടാല്‍ പൊള്ളുന്ന വകുപ്പുകള്‍പോലും കൈകാര്യം ചെയ്ത സി.എച്ചിനെതിരെ ഒരു ദുഷ്‌പേരുപോലും ഇല്ലാത്തവിധമായിരുന്ന വകുപ്പിനെ കൈകാര്യം ചെയ്തതെന്നും മന്ത്രിസഭകളുടെയും നിയമസഭകളുടെയും ആയുസ് കുറഞ്ഞ കാലഘട്ടമായ എഴുപതുകളില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഭരിച്ച വിദ്യാഭ്യാസ മന്ത്രിയെന്ന ഖ്യാതി സി.എച്ചിന് മാത്രം സ്വന്തമുള്ളതാണ്. ഈ അഞ്ചുവര്‍ഷക്കാലം സാമൂഹിക രംഗത്ത് ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സി.എച്ച്. നേതൃത്വം നല്‍കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രൂപീകരണം മലബാറിന്റെ വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ മാറ്റം കുറച്ചൊന്നുമല്ല. സി.എച്ചിനെപോലുള്ളവര്‍ ദീര്‍ഘവീക്ഷണത്തോടെ സ്ഥാപിച്ച ഈ സര്‍വ്വകലാശാലയുടെ ഇന്നത്തെ സ്ഥിതി എന്താണെന്നും മാര്‍ക്‌സിസ്റ്റ് വല്‍ക്കരണമാണ് അവിടെ നടന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ചടങ്ങ് മുസ്‌ലിം ലീഗ് സം സ്ഥാന പ്രവര്‍ത്തക സമിതി അം ഗം മെട്രോ മുഹമ്മദ്ഹാജി ഉദ് ഘാടനംചെയ്തു. പി.എ. റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. കെ.പി.കുഞ്ഞിക്കണ്ണന്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ്ഹാജി, അഡ്വ. എന്‍.എ. ഖാലിദ്, ടി.അബൂബക്കര്‍ഹാജി, എം.കെ.കുഞ്ഞബ്ദുല്ലഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സി.എം. ഖാദര്‍ ഹാജി, എന്‍. മഹേന്ദ്രപ്രതാപ്, പി.പി. നസീമ, പി.എം.എ. അസീസ്, അബ്ദുല്ല മുട്ടുന്തല പ്രസംഗിച്ചു.
Keywords: K.Muraleedharan, Kanhangad, Kasaragod