പരപ്പ കെ.എം.സി.സിയുടെ ബൈത്തു റഹ് മ വീടിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും മെയ് 4ന്
May 1, 2015, 09:30 IST
പരപ്പ: (www.kasargodvartha.com 01/05/2015) അബുദാബി പരപ്പ മേഖല കെ.എം.സി.സി കമ്മിറ്റി ബളാല്‍ പഞ്ചായത്തിലെ കല്ലംഞ്ചിറയില്‍ നിര്‍മിച്ച പ്രഥമ ബൈത്തുറഹ്മ വീടിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും മെയ് നാലിന് വൈകിട്ട് മൂന്ന് മണിക്ക് പരപ്പയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുസ്ലിംലീഗും കെ.എം.സി.സിയും ചേര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളം ആയിരത്തിലേറെ ബൈത്തു റഹ് മ വീടുകള്‍ ഇതിനകം നിര്‍മിച്ച് കഴിഞ്ഞു.
പരപ്പയില്‍ നടക്കുന്ന ബൈത്തുറഹ് മ താക്കോല്‍ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇതോടൊപ്പം കനകപ്പള്ളിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ചികിത്സാ സഹായങ്ങളും പാണക്കാട് ബഷീറലി തങ്ങള്‍ നിര്‍വഹിക്കും. മാണിക്കോത്ത് ഗ്രീന്‍സ്റ്റാറിന്റെ ബാന്റ്‌മേളവും ആറങ്ങാടി ഗ്രീന്‍സ്റ്റാറിന്റെ സ്‌കൗട്ട് പരേഡും ഇതോടൊപ്പം ഉണ്ടാകും.
ചടങ്ങില്‍ അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. മെട്രോ മുഹമ്മദ്ഹാജി അധ്യക്ഷം വഹിക്കും. എം.സി ഖമറുദ്ധീന്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ്ഹാജി, ബശീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, എം. ഇബ്രാഹിം, കെ.കെ കുഞ്ഞിമൊയ്തു കൊന്നക്കാട്, എ.പി. ഉമ്മര്‍, പെരിങ്ങോം മുസ്തഫ, റാഷിദ് എടത്തോട്, അഷറഫ് കല്ലംഞ്ചിറ, റൈഷാദ് എടത്തോട്, ഹക്കീം മീനാപ്പീസ്, ശംസുദ്ദീന്‍ കൊളവയല്‍, നാസര്‍ കള്ളാര്‍, സി.എം ഇബ്രാഹിം പരപ്പ, എം.കെ മുഹമ്മദ്കുഞ്ഞി ഹാജി എടത്തോട്, എ.സി ലത്വീഫ് കല്ലംഞ്ചിറ, കുഞ്ഞാമുഹാജി പട്‌ളം, കെ.പി മുഹമ്മദ് നമ്പ്യാര്‍ കൊച്ചി, ടി.പി ഫാറൂഖ് അടുക്കം, റംഷീദ് നമ്പ്യാര്‍ കൊച്ചി, മുസ്തഫ തായന്നൂര്‍, കെ.പി. ഗഫൂര്‍ എടത്തോട്, ജാതിയില്‍ ഹസൈനാര്‍ കുന്നുംകൈ, യു.വി മുഹമ്മദ്കുഞ്ഞി പരപ്പ, ഗഫൂര്‍ കാനം എന്നിവര്‍ സംബന്ധിക്കും. ബഷീര്‍ എടത്തോട് സ്വാഗതവും താജുദ്ദീന്‍ കമ്മാടം നന്ദിയും പറയും.

Keywords : Kasaragod, Kerala, KMCC, Parappa, House, Inauguration, Kanhangad, Baithu Rahma.