city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദൂ­ര­ദര്‍­ശന്‍ മുന്‍ ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്­ടര്‍­ക്കെ­തി­രെ കെ.മാ­ധ­വന്‍ ഫൗ­ണ്ടേ­ഷന്‍

ദൂ­ര­ദര്‍­ശന്‍ മുന്‍ ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്­ടര്‍­ക്കെ­തി­രെ കെ.മാ­ധ­വന്‍ ഫൗ­ണ്ടേ­ഷന്‍
K.Kunhikrishnan
ദൂ­ര­ദര്‍­ശന്‍ മുന്‍ ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്­ടര്‍­ക്കെ­തി­രെ കെ.മാ­ധ­വന്‍ ഫൗ­ണ്ടേ­ഷന്‍
K.Madhavan
കാ­ഞ്ഞ­ങ്ങാ­ട്: ദൂ­ര­ദര്‍­ശന്‍ മുന്‍ ഡെ­പ്യൂ­ട്ടി ഡ­യ­റ­ക്­ടര്‍ ജ­ന­റ­ല്‍ കെ കു­ഞ്ഞി­കൃ­ഷ്­ണ­നെ­തി­രെ കെ. മാ­ധ­വന്‍ ഫൗ­ണ്ടേഷന്‍ നി­യ­മ­ന­ട­പ­ടി­ക്കൊ­രു­ങ്ങുന്നു. പ്ര­മു­ഖ സ്വാ­ത­ന്ത്ര്യ സ­മ­ര സേ­നാ­നിയായ കെ മാ­ധ­വന്‍ ര­ചി­ച്ച 'ഒ­രു ഗാ­ന്ധി­യന്‍ ക­മ്മ്യൂ­ണി­സ്റ്റി­ന്റെ ഓര്‍­മ്മ­കള്‍' എ­ന്ന ആ­ത്മ­ക­ഥ ഇം­ഗ്ലീ­ഷില്‍ പ­രി­ഭാ­ഷ­പ്പെ­ടു­ത്താന്‍ കെ മാ­ധ­വന്‍ ഫൗ­ണ്ടേ­ഷ­നു­മാ­യി കെ.കു­ഞ്ഞി­കൃ­ഷ്­ണന്‍ ക­രാര്‍ ഏ­റ്റെ­ടു­ത്തി­രുന്നു.

കെ മാ­ധ­വ­ന്റെ ആ­ത്മ­ക­ഥ നാ­ഷ­ണല്‍ ബു­ക്‌­സ് ട്ര­സ്റ്റ് ഇം­ഗ്ലീ­ഷില്‍ പ­രി­ഭാ­ഷ­പ്പെ­ടു­ത്തി പ്ര­സി­ദ്ധീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ചി­രു­ന്നു. പ­രി­ഭാ­ഷ­യ്­ക്ക് പ്ര­തി­ഫ­ല­മാ­യി 60,000 രൂ­പ നി­ശ്ച­യി­ക്കു­ക­യും ഇ­ത്ര­യും തു­ക കു­ഞ്ഞി­കൃ­ഷ്­ണന്‍ മുന്‍­കൂ­റാ­യി നല്‍­കു­ക­യും ചെ­യ്­തി­രു­ന്നു.

ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­യു­ടെ കോ­പ്പി പ്ര­സാ­ധ­ക­രാ­യ നാ­ഷ­ണല്‍ ബു­ക്‌­സ് ട്ര­സ്റ്റി­ന് കൈ­മാ­റു­ക­യും ചെ­യ്­തു. പ­രി­ഭാ­ഷ വാ­യി­ച്ച നാ­ഷ­ണല്‍ ബു­ക്‌­സ് ട്ര­സ്റ്റ് ഇ­തി­ന് തീ­രെ നി­ല­വാ­ര­മി­ല്ലെ­ന്ന് ക­ണ്ടെ­ത്തു­ക­യും പ­രി­ഭാ­ഷ തി­രി­ച്ച­യ­ക്കു­ക­യും ചെ­യ്­തു. ഇ­തി­നു ശേ­ഷം മാ­ധ­വന്‍ ഫൗ­ണ്ടേ­ഷന്‍ പ്ര­മു­ഖ­രാ­യ പ­ല ഇം­ഗ്ലീ­ഷ് എ­ഴു­ത്തു­കാ­രെ­യും കാ­ണു­ക­യും കു­ഞ്ഞി­കൃ­ഷ്­ണന്‍ ത­യ്യാ­റാ­ക്കി­യ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ വി­ല­യി­രു­ത്താന്‍ അ­ഭ്യര്‍­ത്ഥി­ക്കു­ക­യും ചെ­യ്­തി­രു­ന്നു. മി­ക്ക­വ­രും പ­രി­ഭാ­ഷ മി­ക­വ് പു­ലര്‍­ത്തു­ന്നി­ല്ലെ­ന്ന് അ­ഭി­പ്രാ­യ­പ്പെ­ട്ട­തോടെ കു­ഞ്ഞി­കൃ­ഷ്­ണന്‍ ത­യ്യാ­റാ­ക്കി­യ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ ഉ­പേ­ക്ഷി­ക്കാന്‍ ഫൗ­ണ്ടേ­ഷന്‍ തീ­രു­മാ­നി­ക്കു­ക­യും മുന്‍­കൂ­റാ­യി നല്‍­കി­യ 60,000 രൂ­പ തി­രി­ച്ചു­നല്‍­കാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യും ക­രാര്‍ റ­ദ്ദാ­ക്കാന്‍ ന­ട­പ­ടി­യെ­ടു­ക്കു­ക­യും ചെ­യ്­തി­രു­ന്നു.

ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഫൗ­ണ്ടേ­ഷന്‍ കെ കു­ഞ്ഞി­കൃ­ഷ്­ണ­ന് ക­ത്ത് അ­യ­ച്ചെ­ങ്കി­ലും മ­റു­പ­ടി­യു­ണ്ടാ­യി­ല്ല. പി­ന്നീ­ട് കാ­സര്‍­കോ­ട്ടെ മു­തിര്‍ന്ന അ­ഭി­ഭാ­ഷ­കന്‍ ഐ വി ഭ­ട്ട് മു­ഖേന 2012 ആ­ഗ­സ്തില്‍ കു­ഞ്ഞി­കൃ­ഷ്­ണ­ന് വ­ക്കീല്‍ നോ­ട്ടീ­സ് അ­യ­ച്ചു. എ­ന്നാല്‍ രണ്ട് മാ­സം ക­ഴി­ഞ്ഞി­ട്ടും വ­ക്കീല്‍ നോ­ട്ടീ­സി­നും മ­റു­പ­ടി­ കി­ട്ടാ­ത്ത സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇ ച­ന്ദ്ര­ശേ­ഖ­രന്‍ എം എല്‍­എ­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ചേര്‍­ന്ന കെ മാ­ധ­വന്‍ ഫൗ­ണ്ടേ­ഷന്‍, കെ കു­ഞ്ഞി­കൃ­ഷ്­ണ­നെ­തി­രെ നി­യ­മ­ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കാന്‍ തീ­രു­മാ­നി­ച്ച­ത്.

കെ മാ­ധ­വ­ന്റെ ആ­ത്മ­ക­ഥ പി­ന്നീ­ട് എ­സ് കെ പൊ­റ്റ­ക്കാ­ടി­ന്റെ 'ഒ­രു ദേ­ശ­ത്തി­ന്റെ ക­ഥ' ഉള്‍­പ്പെ­ടെ നി­ര­വ­ധി കൃ­തി­കള്‍ ഇം­ഗ്ലീ­ഷി­ലേ­ക്ക് വി­വര്‍­ത്ത­നം ചെ­യ്­ത ഡോ പി രാ­ധി­ക ­മേ­നോ­നാ­ണ് തര്‍­ജ്ജ­മ ചെ­യ്­ത­ത്.

Keywords: K.Madhavan Foundation, Against, Dooradarshan, Deputy director, K.Kunhikrishnan, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia