യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്
Feb 4, 2012, 15:00 IST
കാഞ്ഞങ്ങാട് : യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും സ്റ്റാമ്പ് പേപ്പറില്‍ ബലമായി ഒപ്പുവെപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ മൊയ്തീന് കുഞ്ഞിയുടെ മകന് ജി.റഷീദിന്റെ (25) പരാതി പ്രകാരം കീഴൂരിലെ മുഹമ്മദ് ഇര്‍ഷാദ് (29), മേല്‍പ്പറമ്പിലെ യാസര്‍ (30), കളനാട്ടെ ഹാരിസ് (29) എന്നിവര്‍ ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
ജനുവരി 25ന് രാവിലെ 10 മണിക്ക് റഷീദിനെ കൊവ്വല്‍പള്ളിയിലെ വീട്ടില്‍ നിന്ന് മുഹമ്മദ് ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയശേഷം സ്റ്റാമ്പ് പേപ്പറില്‍ വിരലടയാളം പതിപ്പിക്കുകയും തുടര്‍ന്ന് റഷീദിനെ കൊണ്ട് ബാങ്കില്അക്കൗണ്ട് തുറപ്പിച്ച് ചെക്ക് ബുക്ക് വാങ്ങിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് റഷീദ് കഴിഞ്ഞ ദിവസം മുഹമ്മദ് ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ഹരജി സ്വീകരിച്ച കോടതി മൂന്ന് പേര്‍ക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കുകയാണുണ്ടായത്.

Keywords: Kasaragod, Kanhangad, Case, Kidnap-case, Youth,