മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഖുര്‍ആന്‍ പോംവഴി: കീച്ചേരി
Nov 17, 2011, 02:08 IST
കാഞ്ഞങ്ങാട്: പരിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിച്ചാല്‍ മാത്രമേ വിജയം കൈവരിക്കാനും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനും കഴിയുകയുള്ളുവെന്ന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പറഞ്ഞു. കുശാല്‍ നഗര്‍ അബൂബക്കര്‍ സിദ്ദീഖ് നഗറില്‍ സ്വലാത്തും പ്രാര്‍ത്ഥനാ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി അധ്യക്ഷത വഹിച്ചു. ഒ.പി. അബ്ദുല്ല സഖാഫി, അബ്ദുല്‍ അസീസ് ലത്തീഫി, ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, കെ.അബ്ദുല്ലക്കുഞ്ഞി ഹാജി,കെ.സലാം ഹാജി, കെ.അഷ്‌റഫ്, കെ. ബഷീര്‍, നാസര്‍, കെ.എം.ഹംസ പ്രസംഗിച്ചു.
Keywords: Kasaragod, Kanhangad, Kicheri Abdul Gafoor Maulavi