city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള പ്രവാസി ഉപവാസസമരം; വാഹനപ്രചരണജാഥ ഉദ്ഘാടനം ചെയ്തു

കേരള പ്രവാസി ഉപവാസസമരം; വാഹനപ്രചരണജാഥ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: മംഗലാപുരം വിമാനാപകടത്തില്‍ മരിചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിസംഘം ജില്ലാകമ്മിറ്റി 15 ന് മംഗലാപുരം എയര്‍ഇന്ത്യഓഫീസിന് മുന്നില്‍ നടത്തുന്ന ഉപവാസസമരത്തിന്റെ പ്രചരണാര്‍ഥമുള്ള വാഹനപ്രചരണജാഥ കാലിക്കടവില്‍ ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ വി ഗണേശന്‍ അധ്യക്ഷനായി. ഹനീഫ പെരുമ്പള, കെ രാജേന്ദ്രന്‍, പി കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ബാബു സ്വാഗതം പറഞ്ഞു.
കടിഞ്ഞിമൂല, പടന്നക്കാട്, അതിയാമ്പൂര്‍, ഇട്ടമ്മല്‍, മുക്കൂട്, പള്ളിക്കര, മൗവ്വല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പെരിയട്ടടുക്കത്ത് സമാപിച്ചു. സമാപനയോഗം മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, കെ ബാലകൃഷ്ണന്‍, കെ രാജേന്ദ്രന്‍, പി കെ അബ്ദുല്ല, ഹനീഫ പെരുമ്പള എന്നിവര്‍ സംസാരിച്ചു.
വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ വി വി കൃഷ്ണന്‍, ബഷീര്‍ കല്ലിങ്കാല്‍, അബ്ദുല്‍ ഖാദര്‍, കെ വി കൃഷ്ണന്‍, കുഞ്ഞിരാമന്‍ കൂട്ടക്കനി, ജലീല്‍ കാപ്പില്‍, അബ്ബാസ് മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു. 15 ന് നടക്കുന്ന ഉപവാസസമരം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

Keywords: Kasaragod, Kanhangad, Mangalore, Air crash, Kerala Pravasi sangam..

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia