കേരള എന്‍.ജി.ഒ യൂണിയന്‍ കാഞ്ഞങ്ങാട്ട് മാര്‍ച്ചും ധര്‍ണയും നടത്തി
Sep 29, 2015, 11:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) പ്രതിലോമകരമായ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്ട് മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എ. സലീം അധ്യക്ഷത വഹിച്ചു. സ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.പി.ഉഷ, കെ.അമ്പാടി എന്നിവര്‍ സംസാരിച്ചു. എ.ആര്‍.രാജു, വി.ടി തോമസ്, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭാനുപ്രകാശ് സ്വാഗതവും എ.കെ ആല്‍ബര്‍ട്ട് നന്ദിയും പറഞ്ഞു.

Keywords: Kanhangad, Kerala, Kasaragod, March, Kerala NGO union march conducted.