city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി സോഷ്യലിസ്റ്റ് ജനതയിലെ കെ.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2014) കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി സോഷ്യലിസ്റ്റ് ജനതയിലെ കെ.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ദിവ്യയ്ക്ക് 19 വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.എമ്മിലെ സി.ജാനകിക്കുട്ടിക്ക് 18 വോട്ട് ലഭിച്ചു. ബി.ജെ.പിയിലെ വിജയ മുകുന്ദിന് അഞ്ച് വോട്ടാണ് ലഭിച്ചത്.

ഒന്നാം ഘട്ട വോട്ടെടുപ്പില്‍ നിന്നും അഞ്ച് വോട്ട് ലഭിച്ച വിജയമുകുന്ദിനെ ഒഴിവാക്കി രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ദിവ്യ വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട പ്രഭാകരന്‍ വാഴുന്നോറോടിയും ബി.ജെ.പി അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

മുസ്ലിം ലീഗും കോണ്‍ഗ്രസും പാര്‍ട്ടിതലത്തിലും യു.ഡി.എഫ് സംവിധാനത്തിലും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ കെ.പ്രദീപ് കുമാറിന്റെ സാന്നിധ്യത്തിലാണ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്ന്. യു.ഡി.എഫില്‍ മുസ്ലിം ലീഗിന് 11 ഉം കോണ്‍ഗ്രിസന് ഏഴും സോഷ്യലസ്റ്റ് ജനതയ്ക്ക് ഒന്നും അംഗങ്ങളാണുള്ളത്.

വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറോടി ഉള്‍പ്പെടെ നേരത്തെ 20 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് 17 ഉം ഐ.എന്‍.എല്ലിന് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറോടി എല്‍.ഡി.എഫിനെ അനുകൂലിച്ചിരുന്നുവെങ്കില്‍ വോട്ടെടുപ്പ് വേണ്ടി വരുമായിരുന്നു.

പ്രഭാകരനുമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ധാരണയിലെത്തിയിരുന്നതായാണ് വിവരം. കാഞ്ഞങ്ങാട്ടെ വിവാദ ബാറിന് ലൈസന്‍സ് അനുവദിക്കുന്നതില്‍ സമ്മതപത്രം നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണായിരുന്ന ഹസീന താജുദ്ദീന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രാജി വെച്ചതിനാലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരഞ്ഞടുത്തത്.

യു.ഡി.എഫിന്റെ കയ്യിലുണ്ടായിരുന്ന ഭരണം നിലനിര്‍ത്താന്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും നേരത്തെ ധാരണയിലെത്തുകയും ഏക അംഗം മാത്രമുള്ള സോഷ്യലിസ്റ്റ് ജനതയിലെ കെ.ദിവ്യയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയുമായിരുന്നു.
  കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി സോഷ്യലിസ്റ്റ് ജനതയിലെ കെ.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി സോഷ്യലിസ്റ്റ് ജനതയിലെ കെ.ദിവ്യ തെരഞ്ഞെടുക്കപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍

Keywords: Kanhangad, Elected, Election, CPM, BJP, Congress, UDF, Joint Registrar, Chair Person, Muslim League, K.Divya, K.Divya elected as chairperson of Kanhangad municipal council.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia