മെഡിക്കല്‍ പ്രവേശനപരീക്ഷ: കാവ്യ ജില്ലയില്‍ ഒന്നാമത്
May 25, 2012, 17:32 IST
Kavya.A |
960 ല്‍ 902.36 മാര്‍ക്കാണ് കാവ്യക്ക് ലഭിച്ചത്. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഈവര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എപ്ളസ് നേടിയാണ് കാവ്യ പ്ളസ്ടു വിജയിച്ചത്. നീലേശ്വരം ചിന്മയ വിദ്യാലയത്തിലാണ് എസ്.എസ്.എല്‍.സി.വരെ പഠിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് ചേരാനാണ് ആഗ്രഹമെന്ന് കാവ്യ പറഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍ നീലേശ്വരം ജവഹര്‍ ഹൌസിങ് കോളനിയിലെ ഡോ.എ.രാജഗോപാലിന്റെയും എസ്.മനോരമയുടെയും മകളാണ് കാവ്യ. മൂത്ത സഹോദരി എ.ഭാഗ്യശ്രീ സുള്ള്യ കെ.വി.ജി.മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ്.വിദ്യാര്‍ഥിനിയാണ്. സഹോദരന്‍ എ.ഹരീഷ്കുമാര്‍ നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ പത്താംതരം വിദ്യാര്‍ഥിയാണ്.
Keywords: Kavya.A, Durga HSS, Entrance examination, Rank, Kasaragod