കാശിമഠം: വിജയോത്സവം സംഘടിപ്പിക്കും
Dec 3, 2011, 09:56 IST
കാഞ്ഞങ്ങാട് : ഗൗഢസാരസ്വത ബ്രാഹ്മണരുടെ ആത്മീയ സ്വരൂപമായ കാശിമഠത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഘവേന്ദ്രതീര്‍ത്ഥ സ്വാമികളിലൂടെ പുറത്തു പോയ അമൂല്യങ്ങളായ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്പത്തുകള്‍ കോടതി വിധിയിലൂടെ കാശിമഠത്തിന് തന്നെ തിരിച്ചുകിട്ടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടക്കും.
ശനിയാഴ്ച ഹൊസ്ദുര്‍ഗ് എല്‍.വി.ടെമ്പിളിന്റെ സഹകരണത്തോടെ സുധീന്ദ്ര സേവാ മണ്ഡലിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിജയോത്സവ ഘോഷയാത്ര വൈകിട്ട് 5 മണിക്ക് ഹൊസ്ദുര്‍ഗ് എല്‍.വി ടെമ്പിളില്‍ നിന്ന് പുറപ്പെട്ട് ടി.ബി.സര്‍ക്കിള്‍ ചൂറ്റി എല്‍.വി.ടെമ്പിളില്‍ സമാപിക്കും. തുടര്‍ന്ന് പ്രത്യേക പൂജയും മറ്റ് ചടങ്ങളും നടക്കും.
ഗൗഢസാരസ്വത ബ്രാഹ്മണ സമൂഹം ആരാധിക്കുന്ന വിഗ്രഹത്തിന് ആത്മീയ കേന്ദ്രമായ കാശിമഠത്തിലേക്ക് തിരിച്ചുകിട്ടിയതിലുള്ള ആഹ്ലാദം പങ്കുവെക്കാനാണ് കാഞ്ഞങ്ങാട്ട് വിജയോത്സവ ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന് സുധീന്ദ്ര സേവാമണ്ഡല്‍ ഭാരവാഹികളായ ബി.വസന്തഷേണായി, രാഘവേന്ദ്രപ്രഭു, സായിരമേഷ് ഷേണായി, പ്രദീപ്‌പൈ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Keywords: Temple, Hosdurg, Kanhangad, Kasaragod