കാഞ്ഞങ്ങാട് കലാപം: പോലീസ് അന്വേഷണം പൂര്‍ത്തിയായി
Feb 11, 2012, 16:15 IST
എ.പി.പി ഒപ്പുവെച്ച ശേഷം ഈ കുറ്റപത്രങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിക്കും. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ കുറ്റപത്രങ്ങള്‍ കോടതി സ്വീകരിക്കുകയുള്ളൂ. 40ഓളം കുറ്റപത്രങ്ങള്‍ കഴി ഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സിഐ കെ.വി.വേണുഗോപാല്‍ ആഭ്യന്തര വകുപ്പിന്റെ അ നുമതിക്കായി സമര്‍പ്പിച്ചിരുന്നു.
30ഓളം കുറ്റപത്രങ്ങള്‍ പോ ലീസ് കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട ബാക്കിയുള്ള കേസുക ളില്‍ പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. ക ലാപ കേസിലെ ഭൂരിഭാഗം പ്ര തികളും ഒളിവില്‍ കഴിയുന്നുണ്ട്. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സ്‌ക്വാഡിന് തന്നെയാണ് രൂപം നല്‍കിയിരിക്കുന്നത്. സ്‌ക്വാഡിന്റെ പ്ര വര്‍ത്തനം വീണ്ടും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Clash, Kanhangad, police-enquiry, Kasaragod