city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുപ്രസിദ്ധ കവര്‍ചക്കാരന്‍ തങ്കരാജിനെ കര്‍ണാക പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയി

കുപ്രസിദ്ധ കവര്‍ചക്കാരന്‍ തങ്കരാജിനെ കര്‍ണാക പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോയി
കാഞ്ഞങ്ങാട്: ജീവിതം കോടതി പരിസരങ്ങളില്‍ സുരക്ഷിതമാക്കുകയും മോഷണവും കവര്‍ചയും തൊഴിലാക്കി മാറ്റുകയും ചെയ്ത് കോടികള്‍ സമ്പാദിച്ച കുപ്രസിദ്ധ കവര്‍ചക്കാരന്‍ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയും കാഞ്ഞങ്ങാട് മുറിയനാവിയില്‍ താമസക്കാരനുമായ രാജുവെന്ന തങ്കരാജുവിനെ (59) കര്‍ണാടക കുശാല്‍നഗര്‍ പോലീസ് പ്രൊഡക്ഷന്‍ വാറണ്ട് അനുസരിച്ച് കസ്റ്റഡിയിലെടുത്തു.

കുശാല്‍നഗര്‍ ഡിവൈഎസ്പി പോള്‍ വര്‍മയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം അനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നായി 85 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കുശാല്‍ നഗറില്‍ രണ്ട് കിലോ സ്വര്‍ണവും പതിനെഞ്ച് കിലോ വെള്ളിയും കവര്‍ന്ന കേസില്‍ കര്‍ണാടകപോലീസ് രാജുവിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.

സെപ്തംബര്‍ ആദ്യവാരത്തില്‍ പാലക്കാട് കസബ പോലീസ് ചെന്നൈയില്‍ വെച്ചാണ് തങ്കരാജുവിനെ പിടികൂടിയത്. സ്വര്‍ണവും പണവുമായി ഇതിനകം ഏതാണ്ട് മൂന്നേമുക്കാല്‍ കോടിയുടെ കവര്‍ചകള്‍ നടത്തിയിട്ടുണ്ടെന്ന് രാജു പോലീസിനോട് സമ്മതിച്ചു. ഒറ്റയ്ക്ക് മോഷണം നടത്തുന്ന രീതിയാണ് രാജുവിന്റേത്. കവര്‍ച മുതലുകള്‍ വിറ്റ് കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോടികളുടെ സ്വത്ത് സമ്പാദിച്ച രാജുവിനെ പോലീസ് വലയിലാക്കിയത് 24 വര്‍ഷം മുമ്പ് കൊച്ചി പോലീസ് ശേഖരിച്ച വിരലടയാളത്തിന്റെ സഹായത്തോടെയാണ്.

സംശയാസ്പദമായ സാഹചര്യത്തില്‍ കൊച്ചി പോലീസ് 24വര്‍ഷം മുമ്പ് രാജുവിനെ പിടികൂടിയപ്പോള്‍ ശേഖരിച്ച വിരലടയാളമാണ് ഈ കുപ്രസിദ്ധ കവര്‍ചക്കാരനെ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. ചന്ദ്രനഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നപ്പോള്‍ ലഭിച്ച വിരലടയാളവും 24 വര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് ശേഖരിച്ച രാജുവിന്റെ വിരലടയാളവും തമ്മില്‍ സാമ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് കസബ പോലീസ് രാജുവിനെ സംശയിച്ചുതുടങ്ങിയത്. ഹൊസ്ദുര്‍ഗ് കോടതി വളപ്പില്‍ വര്‍ഷങ്ങളോളം ഭാര്യ മുറിയനാവി കണ്ടന്‍കടവ് വീട്ടിലെ ചിന്താമണിയോടൊപ്പം തട്ടുകട നടത്തിയിരുന്നു രാജു.

കര്‍ണാടകയില്‍ ഒരു ക­വര്‍ചാ കേസില്‍ രാജു പിടിയിലായതോടെ ഈ തട്ട് കട കോടതി വളപ്പില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും സ്ഥലം വിട്ട രാജു കര്‍ണാടക ഉഡുപ്പിയില്‍ കോടതി പരിസരത്ത് തട്ടുകട തുറന്നിരുന്നു. കോടതി പരിസരം സുരക്ഷിത വലയമാക്കി രാജു നിരവധി കവര്‍ചകള്‍ നടത്തി വരികയായിരുന്നു.

കാഞ്ഞങ്ങാട് കോടതി സമുച്ചയത്തില്‍ നിന്ന് തട്ടുകട ഒഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജു മംഗലാപുരത്തേക്കും ഉഡുപ്പിയിലേക്കും മണിപ്പാലിലേക്കും താമസം മാറ്റുകയായിരുന്നു. ആഴ്ചയില്‍ മുറിയനാവിയിലെ വീട്ടില്‍ രഹസ്യമായി എത്താറുള്ള രാജു ക­വര്‍ചാ മുതലുകള്‍ ഭാര്യയെ ഏല്‍പ്പിച്ച് മടങ്ങുകയാണ് പതിവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ നാണയങ്ങളാക്കി മാറ്റി സൂക്ഷിക്കുന്ന സ്വഭാവവും രാജുവിന് ഉണ്ട്. 26-ാം വയസ്സില്‍ മോഷണം തൊഴിലാക്കിയ ഇയാള്‍ ഭാര്യയുടെയും മക്കളുടെയും പേരില്‍ കാഞ്ഞങ്ങാട്ടും പരിസരത്തും നിരവധി ഇടങ്ങളില്‍ ഭൂമിയും മറ്റും വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.കര്‍ണ്ണാടകയില്‍ 26 ക­വര്‍ചാകേസുകളില്‍ പ്രതിയായ രാജു ജാമ്യത്തിലിറങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോടികളുടെ കവര്‍ച നടത്തിയിട്ടുണ്ട്.

റസിഡന്‍ഷ്യല്‍ കോളനിക ള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. കര്‍­ണാ­ട­ക­യില്‍ മോഷണം നടത്തിയിരുന്നത് ഉഡുപ്പി കോടതി പരിസരത്ത് ചായക്കട നടത്തിവരുമ്പോഴാണ്. പാലക്കാട് ചന്ദ്രനഗറില്‍ മോഷണത്തിനിടയി ല്‍ രാജുവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം നടത്തിയ പോലീസിന് 24 വര്‍ഷം മുമ്പ് ശേഖരിച്ച രാജുവിന്റെ വിരലടയാളവും കവര്‍ചക്കാരനെ കണ്ടെത്താന്‍ സഹായിക്കുകയാണ്.

ചന്ദ്രനഗറില്‍ നിന്ന് കവര്‍ന്ന ഒരു മൊബൈല്‍ ഫോണ്‍ ഇയാളുടെ മകന്‍ ഉപയോഗിച്ച് വരികയായിരുന്നു. ഇതിലേക്ക് വന്ന വിളികള്‍ നിരീക്ഷിച്ച പോലീസ് രാജു മകനുമായി നിരന്തരമായി ബന്ധപ്പെടാറുണ്ടെന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ നിരീക്ഷിച്ച് ചെന്നൈ എഗ്‌മോര്‍ റെയില്‍വെ സ്റ്റേഷനിനടുത്തുള്ള ഒരു ലോഡ്ജില്‍ വെച്ചാണ് പോലീസ് രാജുവിനെ വലയിലാക്കിയത്. പഴയ നോട്ടുകള്‍ എടുക്കുന്ന ആളാണെന്ന് പരിചയപ്പെടുത്തി ചെന്നൈ, ഈറോഡ്, പഴനി, മൈസൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജില്‍ മുറികളെടുത്ത് മാറി മാറി താമസിച്ചാണ് തങ്കരാജ് കവര്‍ച കള്‍ ആസൂത്രണം നടത്തിയത്.

Keywords: Criminal, Thangaraj, Robbery case, Karnataka, Police, Custody, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia