കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ചൊവ്വാഴ്ച തിരശീല വീഴും
Feb 26, 2013, 18:38 IST
കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ സദ്ഗുരു ശ്രീ നിത്യാനന്ദ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ചൊവ്വാഴ്ച വൈകിട്ട് തിരശീല വീഴും.
കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 109 ഇനങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 161 പോയിന്റോടെ പയ്യന്നൂര്‍ കോളജ് മുന്നിട്ട് നില്‍ക്കുന്നു.
പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജാണ് രണ്ടാംസ്ഥാനത്ത് പോയിന്റ് 135. കണ്ണൂര്‍ എസ്.എന്‍ കോളജ് 116 പോയിന്റോടെ മൂന്നാംസ്ഥാനത്തുണ്ട്. തലശേരി ബ്രണ്ണന്‍ കോളജ് 115 ഉം കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജ് 114 പോയിന്റും നേടി.
Keywords: Kannur University, Kalolsavam, End, Kushalnagar, Sadguru Nithyananda institute, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.