കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കലാകിരീടം പയ്യന്നൂര്‍ കോളജിന്
Mar 1, 2015, 21:40 IST
പടന്നക്കാട്: (www.kasargodvartha.com 01/03/2015) കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കലാകിരീടം പയ്യന്നൂര്‍ കോളജിന്. അവസാന നിമിഷം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് പയ്യന്നൂര്‍ കലാകിരീടം ചൂടിയത്.
പയ്യന്നൂരിന്റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടമാണിത്. എട്ടുവര്‍ഷം മുമ്പ് നെഹ്റു കോളജില്‍ കലോത്സവം നടന്നപ്പോള്‍ ചെറിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് പയ്യന്നൂര്‍ കോളജിന് കിരീടം കൈവിട്ടത്. അന്ന് ആതിഥേയരായിരുന്നു ജേതാക്കള്‍. എട്ട് വര്‍ഷം മുമ്പത്തെ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇത്തവണത്തെ കിരീട നേട്ടം.
നാലാം ദിവസം വരെ തലശേരി ബ്രണ്ണന്‍ കോളജായിരുന്നു മുന്നില്‍. സമാപന ദിവസം ഉച്ചയ്ക്ക് ബ്രണ്ണന്റെ മത്സരയിനങ്ങള്‍ അവസാനിച്ചതോടെ മത്സരം പയ്യന്നൂരും, ആതിഥേയരും തമ്മിലായി. എന്നാല്‍ ഒപ്പന മത്സരം കഴിഞ്ഞതോടെ കിരീടം പയ്യന്നൂര്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 188 പോയിന്റ് നേടിയ നേടിയ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനാണ് രണ്ടാം സ്ഥാനം. 180 പോയന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാം സ്ഥാനം നേടി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Kalolsavam, Kannur University, Payyannur, Champions.