കന്നഡ മീഡിയത്തില്‍ ഭാഷ അറിയാത്ത അധ്യാപികക്ക് നിയമനം
Feb 16, 2012, 15:30 IST
കാഞ്ഞങ്ങാട് : ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയില്‍ സോഷ്യല്‍ സ്റ്റഡീസ് കന്നഡ മീഡിയത്തില്‍ ഭാഷാ പ്രാവീണ്യമില്ലാത്ത അധ്യാപികയെ നിയമിച്ചത് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിവാദം.
ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട തസ്തികയില്‍ കഴിഞ്ഞ ആഴ്ചയാണ് പിഎസ്‌സി വഴി നിയമനം നടന്നത്.
വാര്‍ഷിക പരീക്ഷക്ക് ഒരു മാസം മാത്രം അവശേഷിക്കെ ഭാഷ അറിയാത്ത അധ്യാപികയെ പി.എസ്.സി കന്നട മീഡിയത്തില്‍ നിയമിച്ചതിന്റെ പൊരുള്‍ ഇനിയും പിടികിട്ടിയിട്ടില്ല. തിരുവനന്തപുരത്തിനടുത്ത നെയ്യാറ്റിങ്കര നഗരസഭ കൗണ്‍സിലറുടെ ഭാര്യയാണ് നിയമിക്കപ്പെട്ട അധ്യാപിക. സോഷ്യല്‍ സ്റ്റഡീസ് കന്നഡ വിഭാഗത്തിലാണ് നിയമനമെങ്കിലും അധ്യാപികക്ക് കന്നഡ ഭാഷ തീരെ വശമില്ലെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ആഴ്ചയാണ് അധ്യാപിക ഹൊസ്ദുര്‍ഗില്‍ ചുമതലയേറ്റത്. സ്‌കൂള്‍ കൊല്ലവര്‍ഷം അവസാനിക്കാനിരിക്കെ, കന്നഡ മീഡയത്തില്‍ നിയമനം നേടി മറ്റേതെങ്കിലും വകുപ്പിലേക്ക് ഡപ്യൂട്ടേഷനില്‍ പോകാനാണ് അധ്യാപികയുടെ ശ്രമമെന്ന് പറയപ്പെടുന്നു. ഇനിയും നിയമനം ലഭിക്കാത്ത കന്നഡ വിഭാഗത്തിലെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ തഴഞ്ഞാണ് ഭാഷ അറിയാത്ത അധ്യാപികയെ നിയമിച്ചതെന്നാണ് ഈ വിഭാഗത്തിന്റെ പരാതി.
Keywords: Teacher, Appointment, Kanhangad, Kasaragod