കണിയൂര്‍ റെയില്‍വേപാത; സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്നത് അനിശ്ചിതത്വത്തില്‍
Jul 26, 2015, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 26/07/2015) കണിയൂര്‍ റെയില്‍വേപാതയുടെ പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കുന്നത്് അനിശ്ചിതത്വത്തില്‍. കേരളത്തിലെ റെയില്‍വേ പാതയ്ക്കുവേണ്ട ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉയര്‍ത്തിയ സബിമിഷന് മറുപടിയായിക്കൊണ്ടാണ് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയില്‍വേ പാത യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ റെയില്‍വേയെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അനുകൂലമായ നടപടിയൊന്നും ഇതുവരെ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ആര്യാടന്‍ പറഞ്ഞു.
നിലമ്പൂര്‍ നഞ്ചന്‍ഗുഡ്, തലശ്ശേരി മൈസൂര്‍ പാതകള്‍ യാഥാര്‍ഥ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. അങ്കമാലി ശബരി പാതയ്ക്ക് അഞ്ച് കോടി രൂപയും ഗുരുവായൂര്‍ തിരുനാവായ പാതയ്ക്ക്് ഒരുകോടി രൂപയുമാണ് ഇപ്രാവശ്യം റെയില്‍വേ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
എന്നാല്‍ പാതകള്‍ക്കാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ച് എത്രവേണ്ടി വരുമെന്ന ആവശ്യം അറിയിക്കാനായി സതേണ്‍ റെയില്‍വേ അധികൃതര്‍ക്ക് കത്തയച്ചിട്ടും മറുപടിലഭിച്ചിട്ടില്ല. റെയില്‍വേ കടന്നുപോകുന്ന ഭൂമിയുടെ വില കേന്ദ്രം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതിവില സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണമെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ നേരത്തെയെടുത്ത നിലപാടില്‍ നിന്ന്് വിട്ടുവീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇതുകാരണം കേരളത്തിലെ റെയില്‍വേ പാത വികസനം താളം തെറ്റുകയാണ്.
Keywords: Kasaragod, Kanhangad, Kerala, Railway, Kaniyoor railway project: Land acquisition Halted.
Advertisement: