കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം 19ന്
Feb 16, 2012, 16:41 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലുമുള്ള 70 ഓളം മഹല്ല് ജമാഅത്തുകളുടെ കേന്ദ്ര സംഘടനയായ കാഞ്ഞങ്ങാട് സംയുക്ത മു സ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നബിദിന സമ്മേളനവും, കമ്മിറ്റി ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ശിഹാബ് തങ്ങള്‍ മംഗല്യനിധിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനവും 19 ന് ഞായറാഴ്ച നടത്താന്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോ ഗംതീരുമാനിച്ചു.
വൈകിട്ട് 3.30ന് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജമാക്കിയ ഖാസി പി.എ, യു.കെ. നഗറിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷനായ വേദിയില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍, ഫരീദ് റഹ്മാനി കാളികാവ് മുതലായവര്‍ പ്രഭാഷണം നടത്തും.
അംഗ ജമാഅത്തുകളില്‍ 19 ന് നബിദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് മഹല്ല് ജമാഅത്തുകള്‍ക്ക് നി ര്‍ദ്ദേശം നല്കി. അന്നേ ദിവ സം രാത്രി സംയുക്ത ജമാഅത്ത് പരിധിയിലുള്ള മദ്രസകള്‍ക്ക് അവധിയായിരിക്കുമെന്ന് കമ്മിറ്റി രൂപീകരിച്ചു. മുഴുവനംഗ ജമാഅത്ത് പരിധിയില്‍ നിന്നും മുഴുവനാളുകളെയും പരിപാടിയില്‍ സംബന്ധിപ്പിക്കണമെന്ന് മഹല്ല് കമ്മിറ്റികളോട് ആവശ്യപ്പെട്ടു.
ട്രഷറര്‍ സി.കുഞ്ഞഹമ്മദ് പാലക്കി, വൈസ് പ്രസിഡന്റുമാരായ പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സി. മുഹമ്മദ്കുഞ്ഞി, എന്‍.പി.അബ്ദുര്‍ റഹ്മാന്, ഖാലിദ് പാറപ്പള്ളി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ.യു. ദാവൂദ്, കെ.പി. അബ്ദുര്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും എം. മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kanhangad, Milad-E-Sherif.