കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40 -ാം വാര്‍ഷികം: വാഹന പ്രചരണ ജാഥ തിങ്കളാഴ്ച ആരംഭിക്കും
Jan 4, 2015, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.01.2015) കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു വാഹന പ്രചരണ ജാഥ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് അതിഞ്ഞാല്‍ സയ്യിദ് ഉമര്‍ സമര്‍ഖന്ദ് മഖാം സിയാറത്തോടെ ആരംഭിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
പ്രചരണ ജാഥക്ക് ലീഡര്‍മാരായ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ഡയറക്ടര്‍ സി കുഞ്ഞാമദ് ഹാജി പാലക്കി എന്നിവര്‍ നേതൃത്വം നല്‍കും. സംയുക്ത ജമാഅത്ത്, സ്വാഗത സംഘം ഭാരവാഹികളും പ്രചരണ ജാഥയില്‍ പങ്കെടുക്കും.
രാവിലെ ഒമ്പതിനു വെള്ളിക്കോത്ത് വെച്ച് ജാഥക്ക് സ്വീകരണം നല്‍കും. മാവുങ്കാല്‍, പാറപ്പള്ളി, ഇരിയ, അട്ടേങ്ങാനം, തായന്നൂര്‍, കാലിച്ചാനടുക്കം, നമ്പ്യാര്‍കൊച്ചി, ഇടത്തോട്, പരപ്പ, കല്ലംചിറ, മാലോം, തോട്ടം, ചെമ്പേരി, പരിയാരം, പാണത്തൂര്‍, ബളാംതോട്, പനത്തടി, കോളിച്ചാല്‍, കള്ളാര്‍, ചുള്ളിക്കര, കൊട്ടോടി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചരണം നടത്തി ഒടയംചാലില്‍ സമാപിക്കും.
ചൊവ്വാഴ്ച കമ്മാടത്ത് നിന്നും ആരംഭിക്കുന്ന ജാഥ നോര്‍ത്ത് ചിത്താരിയില്‍ സമാപിക്കും. സമാപന ദിവസമായ ഏഴിനു രാവിലെ എട്ട് മണിക്ക് കാഞ്ഞങ്ങാട് മുബാറക് മസ്ജിദിനടുത്ത് നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം മാണിക്കോത്ത് വെച്ചുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും.
ജനുവരി 14 മുതല്‍ 18 വരെ നടക്കുന്ന സംയുക്ത ജമാഅത്തിന്റെ വിപുലമായ 40-ാം വാര്‍ഷിക സമ്മേളനത്തിനു സര്‍വ്വ ഒരുക്കങ്ങളും പുരോഗമിച്ച് വരുന്നതായി സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Jamaath-committee, Anniversary, Programme, kasaragod, Kerala, Vehicle Propaganda.
Advertisement: