വിശ്വാസത്തിനു കരുത്തുണ്ടെങ്കില്‍ ഭരണമാറ്റം സ്വാധീനിക്കപ്പെടില്ല: കര്‍ണാടക മന്ത്രി റോഷന്‍ ബേഗ്
Jan 18, 2015, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2015) വിശ്വാസത്തിനു കരുത്തുണ്ടെങ്കില്‍ ഭരണമാറ്റം മതസമൂഹത്തെ സ്വാധീനിക്കില്ലെന്നു കര്‍ണാടക ഹജ്ജ് ഇന്‍ഫോര്‍മേഷന്‍ വകുപ്പ് മന്ത്രി റോഷന്‍ ബേഗ് പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ 40 -ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് മാത്രമേ മുസ്‌ലിംകള്‍ക്ക് രക്ഷയുണ്ടാവുകയുള്ളൂ. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. അത് കൊണ്ട് തന്നെ ആരു ഭരിച്ചാലും ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു. സംയുക്ത ജമാഅത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് സി. കുഞ്ഞാമദ് ഹാജി പാലക്കി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ദിവസ് എന്ന പേരില്‍ നടത്തിവരുന്ന ദേശീയ സെമിനാര്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഉബൈദുല്ലാ നദ്‌വി, ഖാലിദ് പാറപ്പള്ളി, ജാതിയില്‍ ഹസൈനാര്‍, ശരീഫ് എഞ്ചിനീയര്‍, പി.എ നാസര്‍, പി.എം ഫാറൂഖ്, ബഷീര്‍ ആറങ്ങാടി തുടങ്ങിയവര്‍ പങ്കെടുത്തു. സി. മുഹമ്മദ്കുഞ്ഞി സ്വാഗതവും കെ.യു ദാവൂദ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Jamaath-committee, Celebration, Programme, Kerala, Inauguration, 40th anniversary.
Advertisement: