city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം: വാഹന പ്രചരണ ജാഥ 5 മുതല്‍ 7 വരെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2014) കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് 40-ാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ജമാഅത്ത് പരിധിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വാഹന പ്രചരണ ജാഥ നടത്തും.

ജനുവരി 15 മുതല്‍ 18 വരെ തീയ്യതികളില്‍ നടക്കുന്ന സമ്മേളന പ്രചരണാര്‍ത്ഥം അഞ്ച്, ആറ്, ഏഴ് തീയ്യതികളിലാണ് ജാഥ. പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നായകനും ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത് ഉപനായകനും ട്രഷറര്‍ സി കുഞ്ഞാഹമ്മദ് ഹാജി ഡയറക്ടറുമായുള്ള ജാഥയില്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും സ്ഥിരാംഗങ്ങളായിരിക്കും.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 40-ാം വാര്‍ഷികം: വാഹന പ്രചരണ ജാഥ 5 മുതല്‍ 7 വരെ

ജനുവരി അഞ്ചിന് രാവിലെ 8.30 ന് അതിഞ്ഞാല്‍ മഖാം സിയാറത്തിന് ശേഷം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ജാഥ ഉദ്ഘാടനം ചെയ്യും. വെള്ളിക്കോത്ത് (ഒമ്പത് മണി), മാവുങ്കാല്‍ (9.15 മണി), പാറപ്പള്ളി (9.30 മണി), ഇരിയ (9.45 മണി), അട്ടേങ്ങാനം (10), തായന്നൂര്‍ (10.30), കാലിച്ചാനടുക്കം (11), നമ്പ്യാര്‍കൊച്ചി (11.30), ഇടത്തോട് (12), പരപ്പ (12.30), കല്ലംചിറ (ഒരു മണി), (ഭക്ഷണം, നിസ്‌കാരം), മാലോം (രണ്ട് മണി), തോട്ടം (മൂന്ന് മണി), ചെമ്പേരി (3.15), പരിയാരം (3.30), പാണത്തൂര്‍ (നാല് മണി), ബളാംതോട് ( 4.15), പനത്തടി (4.30), കോളിച്ചാല്‍ (4.45), കള്ളാര്‍ (അഞ്ച് മണി), ചുള്ളിക്കര (5.30), കൊട്ടോടി (5.45), ഒടയംചാല്‍ (ആറ് മണി) സമാപനം.

ആറിന് രാവിലെ കമ്മാടം (ഒമ്പത് മണി), ബിരിക്കുളം (9.30), മൗവ്വേനി (10.15), പൂക്കാട് (10.30), കുന്നുംകൈ ഈസ്റ്റ് (11 മണി), കുന്നുംകൈ വെസ്റ്റ് (11.30), ബങ്കളം (12) ചാളക്കടവ് (12.15), പെരിയോട്ട് (12.30), മാനാക്കോട് (12.45), കാഞ്ഞിരപ്പൊയില്‍ (ഒരു മണി), കയ്യുള്ള കൊച്ചി (1.15), ഭക്ഷണം, നമസ്‌കാരം. കുന്നാടം (2.15), അരയി (2.45), ആറങ്ങാടി (മൂന്ന് മണി), കൂളിയങ്കാല്‍ (3.15), തോയമ്മല്‍ (3.30), ഉദയനഗര്‍ (നാല് മണി), ചാലിങ്കാല്‍ (4.30), പെരിയ ഇല്‍യാസ് (അഞ്ച്) കൊട്ടിലങ്ങാട് (5.30), നോര്‍ത്ത് ചിത്താരി (ആറ് മണി), സമാപനം.

ഏഴിന് രാവിലെ മുബാറ മസ്ജിദ് (8.30), പുതിയകോട്ട (ഒമ്പത് മണി), ആറങ്ങാടി പടിഞ്ഞാര്‍ (9.15), കൊവ്വല്‍ പള്ളി (9.30), പടന്നക്കാട് (9.45), നിടുങ്കണ്ടം (10 മണി), തൈക്കടപ്പുറം സെന്റര്‍ (10.30), സിയാറത്തിന്‍കര (10.45), ഞാണിക്കടവ് (11.15), കല്ലൂരാവി (11.30), ആവിയില്‍ (11.45), ബാവാനഗര്‍ (12 മണി), പുഞ്ചാവി (12.15), ബദരിയാ നഗര്‍ (12.45), മീനാപ്പീസ് (1.15), ഭക്ഷണം, നിസ്‌കാരം. ബല്ലകടപ്പുറം (2.15), അജാനൂര്‍ കടപ്പുറം (2.45), കൊത്തിക്കാല്‍ (3.15), മുട്ടുന്തല (3.30), കൊളവയല്‍ (നാല് മണി), തൊക്കടപ്പുറം (4.30), സെന്‍ട്രല്‍ ചിത്താരി (അഞ്ച് മണി), സൗത്ത് ചിത്താരി (5.30), മാണിക്കോത്ത് (ആറ് മണി), സമാപനം.

ഉദ്ഘാടന സമ്മേളനത്തിലും മൂന്ന് ദിവസങ്ങളിലെ സമാപനങ്ങളിലും പ്രമുഖ പണ്ഡിതന്മാരും വാഗ്മികളും പ്രസംഗിക്കും. ജാഥാ പര്യടനം വന്‍ വിജയമാക്കാന്‍ ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kerala, Kasaragod, Jamaath-committe, Anniversary, Metro Muhammed Haji. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia