city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലിബീഷിനും സിജുവിനും സതീഷിനും ബഷീര്‍ ആറങ്ങാടിക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഏര്‍പെടുത്തിയ അച്ചടി-ദൃശ്യമാധ്യമ അവാര്‍ഡുകള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പ്രസ്‌ഫോറം പ്രസിഡന്റായിരുന്ന എം.വി ദാമോദരന്റെ സ്മരണക്കായി ഏര്‍പെടുത്തിയ എം.വി ദാമോദരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാതൃഭൂമി കാസര്‍കോട് ബ്യൂറോയിലെ പി.പി ലിബീഷ്‌കുമാര്‍ അര്‍ഹനായി.

മാതൃഭൂമി കാഴ്ചാ പേജില്‍ പ്രസിദ്ധീകരിച്ച 'മൊഗ്രാല്‍ പുത്തൂരിന്റെ ദുരിതം' എന്ന ഫീച്ചറിനാണ് അവാര്‍ഡ്. 5001 രൂപയും ശില്‍പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. സി.പി ശ്രീധരന്‍ സ്മാരക പത്രവ്രര്‍ത്തക അവാര്‍ഡ്, കേരള പ്രസ് അക്കാദമിയുടെ മുര്‍ക്കന്നുര്‍ നാരായണന്‍ സ്മാരക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. മികച്ച കഥാകൃത്തുകൂടിയായ ലീബിഷ് രണ്ടു കഥാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്് ഇംഗ്ലണ്ടിലെ കലാ പുരസ്‌കാരം, ജിദ്ദയിലെ അരങ്ങ് കലാസാഹിത്യവേദി മിനിക്കഥാ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പിലിക്കോട് ഏച്ചിക്കൊവ്വല്‍ സ്വദേശിയാണ്. ഭാര്യ ഷീജ, മക്കള്‍ ധ്യാന്‍, നിമ.

ലിബീഷിനും സിജുവിനും സതീഷിനും ബഷീര്‍ ആറങ്ങാടിക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പെടുത്തിയ സുരേന്ദ്രന്‍ നീലേശ്വരം സ്മാരക ദൃശ്യമാധ്യമ അവാര്‍ഡിന് ഇത്തവണ അഴിമതി സംബന്ധിച്ച വിഷയത്തിലൂന്നിയ വാര്‍ത്തകളാണ് പരിഗണിച്ചത്. കൈരളി ചാനല്‍ പാലക്കാട് ജില്ലാ റിപോര്‍ട്ടര്‍ സിജുകണ്ണന്‍ ഈ അവാര്‍ഡിന് അര്‍ഹനായി. കാസര്‍കോട് ബ്യൂറോ ചീഫായിരിക്കെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും, മൃഗസംരക്ഷണവകുപ്പിന്റെയും നിരോധനം മറികടന്ന് മഞ്ചേശ്വരം ചെക്ക് പോസ്റ്റ് അധികൃതരുടെ ഒത്താശയോടെ  കര്‍ണാടകയില്‍ നിന്ന് കോഴികടത്തുന്ന വാര്‍ത്ത 2012 എപ്രില്‍ 11നാണ് കൈരളിയിലും പീപ്പിള്‍ ടി.വിയിലും സംപ്രേഷണം ചെയ്തത്.

സ്വര്‍ണപ്പതക്കവും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ഇപ്പോള്‍ പാലക്കാട് ബ്യൂറോയില്‍ റിപോര്‍ട്ടറായ സിജു ചീമേനി പെരിങ്ങാരയിലെ കെ. കുഞ്ഞിക്കണ്ണന്റെയും പി. ലക്ഷ്മിയുടെയും മകനാണ്. കാസര്‍കോട് ജില്ലയില്‍ അന്യസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്ന കുട്ടികളെകുറിച്ചുള്ള വാര്‍ത്തക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ ജയ്ഹിന്ദ് അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.

ലിബീഷിനും സിജുവിനും സതീഷിനും ബഷീര്‍ ആറങ്ങാടിക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്മികച്ച ഗ്രാമീണറിപോര്‍ട്ടിനുള്ള തോട്ടോന്‍ കോമന്‍മണിയാണി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരം സെന്‍ട്രല്‍ ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ പി. സതീഷ്‌കുമാര്‍ അര്‍ഹനായി. 2012 ജുലൈ 20ന് കണ്ണൂര്‍ എഡിഷനിലെ നാട്ടുവിശേഷത്തില്‍ പ്രസിദ്ധീകരിച്ച 'മായാത്ത ചോരമണം' എന്ന ഫീച്ചറാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 5001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. നേരത്തെ കെ.കെ രാജീവന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ്, കോഴിക്കോട് സീസൈഡ് റോട്ടറി ക്ലബ്ബ് മാധ്യമ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കണ്ണൂര്‍ മയ്യില്‍ തായംപൊയിലിലെ പരേതനായ പിലാക്കാല്‍ മുകുന്ദന്റെയും ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ ദില്‍ന. മകള്‍ നിള.

സംസ്ഥാനത്തെ സായാഹ്‌നപത്രങ്ങള്‍ക്ക് ഏര്‍പെടുത്തിയ മടിക്കൈ കെ.വി രാമുണ്ണിസ്മാരക സായാഹ്നപത്രപ്രവര്‍ത്തക അവാര്‍ഡിന് ഇത്തവണ മികച്ച വാര്‍ത്തകളാണ് പരിഗണിച്ചത്. മലബാര്‍ വാര്‍ത്തയില്‍ 2012 മാര്‍ച്ച് 6 ന് 'കാണില്ല, കേള്‍ക്കില്ല, മിണ്ടില്ല; അഷിരിഫയും അര്‍ഷാദും ദുരിതപര്‍വം താണ്ടുന്നു' എന്ന തലക്കെട്ടോടുകൂടി പ്രസിദ്ദീകരിച്ച വാര്‍ത്തയാണ് മലബാര്‍വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടിക്ക്് അവാര്‍ഡ് നേടികൊടുത്തത്.

ലിബീഷിനും സിജുവിനും സതീഷിനും ബഷീര്‍ ആറങ്ങാടിക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ചെവികേള്‍ക്കാത്ത, ഒരക്ഷരം ഉരിയാടാത്ത ദുരിതബാല്യങ്ങളായ കാലിച്ചാനടുക്കം വളാപ്പാടിയിലെ അര്‍ഷിദിന്റെയും അഷിരിഫയുടെയും കദനകഥ മലബാര്‍വാര്‍ത്തയില്‍ വായിച്ചറിഞ്ഞ് ഒട്ടേറെ കാരുണ്യങ്ങള്‍ ഒഴുകിയെത്തിയിരുന്നു. ഈ നിര്‍ധന കുടുംബത്തിന് അഞ്ച് ലക്ഷം രൂപ മുടക്കി കുവൈത്തിലെ ഒരു സംഘടന സ്വന്തമായ വീടും സ്ഥലവും വാങ്ങി നല്‍കി.

കുട്ടികളുടെ ചികിത്സക്കും നിത്യ വരുമാനത്തിനുമായി രണ്ട്‌ലക്ഷം രൂപ മുടക്കി ബേക്കല്‍ കുന്നിലെ 'മഹര്‍' എന്ന സംഘടന ആപ്പെ ഓട്ടോ റിക്ഷയും വാങ്ങി നല്‍കിയിരുന്നു. കാഞ്ഞങ്ങാട്ടുനിന്നും പ്രസിദ്ധീകരിച്ചുവരുന്ന മലബാര്‍വാര്‍ത്തക്ക് കഴിഞ്ഞവര്‍ഷത്തെ ജില്ലാസ്‌കൂള്‍ കലോത്സവ സംഘാടകസമിതിയുടെ ബെസ്റ്റ് റിപോര്‍ട്ടര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: അസ്മിന. മക്കള്‍ : നെച്ചു, ഫിസ.

ലിബീഷിനും സിജുവിനും സതീഷിനും ബഷീര്‍ ആറങ്ങാടിക്കും കാഞ്ഞങ്ങാട് പ്രസ്‌ഫോറം അവാര്‍ഡ്കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരം ഡോ. പി.കെ രാജന്‍ സ്മാരക ക്യാമ്പസ് ഡയറക്ടര്‍ ഡോ. എ എം. ശ്രീധരന്‍, ചന്ദ്രിക ദിനപത്രം സീനിയര്‍ റിപോര്‍ട്ടര്‍ എ.പി താജുദ്ദീന്‍, 10 വര്‍ഷത്തോളം ദൃശ്യമാധ്യമ രംഗത്ത് സജീവമായിരുന്ന കാസര്‍കോട് ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവരടങ്ങിയ സമിതിയാണ് എന്‍ട്രികള്‍ പരിഗണിച്ചത്.

ഒക്‌ടോബര്‍ ആറിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍  കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ. ശശി തരൂര്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ  നാരായണന്‍, ജൂറി ചെയര്‍മാന്‍ ഡോ. എ.എം ശ്രീധരന്‍, പ്രസ്‌ഫോറം സെക്രട്ടറി പി. പ്രവീണ്‍കുമാര്‍, ട്രഷറര്‍ കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

Keywords : Kanhangad, Award, Press-forum, Kerala, Libeesh, Siju, Satheesh, Basheer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia