കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ വിദ്യാരംഭം കുറിച്ചു
Oct 25, 2012, 11:45 IST
കാഞ്ഞങ്ങാട് : വിജയദശമി നാളില്‍ കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ നൃത്തം, സംഗീതം, ചിത്രം, ചുവര് ചിത്രം എന്നീ കലകളില്‍ വിദ്യാരംഭം കുറിച്ചുകൊണ്ട് പുതിയ ബാച്ചുകള്‍ ആരംഭിച്ചു. പി.സ്മാരക സമിതിയിലെ മുതിര്‍ന്ന അംഗമായ മുന്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറായ പി.വി. കുമാരന് പരിപാടി ഉല്‍ഘാടനം ചെയ്തു.
സംഗീതഞ്ജന്‍ ടി.പി. ശ്രീനിവാസന്, ചിത്രകലാധ്യാപകന്‍ ഇ.വി. അശോകന് തുടങ്ങിയവര്‍ ക്ലാസെടുത്തു. പി. സ്മാരക സമിതി ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ വി. ഗോപിനാഥന്, സെക്രട്ടറി സി.പി. ശുഭ, പപ്പന് കുട്ടമത്ത്, കെ. രാമകൃഷ്ണന്, വി. നാരാണന് മാസ്റ്റര്‍, എച്ച്.കെ. ഉത്തംചന്ദ്, പി.കെ. കുമാരന് എന്നിവര്‍ സംസാരിച്ചു.
നൃത്താധ്യാപകന് കൃഷ്ണന് മാസ്റ്റര്‍, മറ്റു പ്രമുഖ അധ്യാപകരും ക്ലാസുകളെടുക്കുന്ന പി. സ്മാരക കലാകേന്ദ്രത്തില്‍ വിവധ ബാച്ചുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് ജനറല്‍ സെക്രട്ടറി അറിയിക്കുന്നു. താല്പര്യമുള്ളവര് പി.സ്മാരകവുമായി ബന്ധപ്പെടുക. ബന്ധപ്പെടാനുള്ള നമ്പര്‍ 04672207402

Keywords : Kanhangad, Vidyarambam, Vijayadasami-celebration, Singer, Secretary, Kuttamath, Teachers, Kerala