കാഞ്ഞങ്ങാട് സ്വദേശി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍
Jan 6, 2015, 11:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2015) അക്രമക്കേസില്‍ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി മുംബൈയില്‍ പിടിയിലായി. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ സുനില്‍ കുമാറിനെയാണ് (35) മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
2010 ജൂണ്‍ 13ന് ബന്ധുവായ മടിക്കൈ ചെമ്പിലോട്ടെ വി. സത്യന്റെ കാല്‍ തല്ലിയൊടിച്ച കേസില്‍ പ്രതിയാണ് സുനില്‍ കുമാര്‍. ഈ സംഭവത്തില്‍ സുനില്‍ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഒളിവില്‍ പോയ സുനില്‍ കുമാര്‍ ഗള്‍ഫിലേക്ക് കടന്നു. പ്രതിയെ പിടികൂടാന്‍ സാധിക്കുന്നില്ലെന്ന് കാട്ടി പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയെ സമീപിക്കുകയും കോടതി സുനിലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു.
ഗള്‍ഫില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് സുനില്‍ പിടിയിലായത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് അഡീഷണ്‍ എസ്.ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, പ്രജിത്ത് എന്നിവര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Accuse, Arrest, Airport, Police, Court, Arrest Warrant, Sunil Kumar.
Advertisement: