വെള്ളൂരില്‍ പിക്കപ്പ് വാനും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
May 30, 2015, 08:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/05/2015) പയ്യന്നൂ വെള്ളൂര്‍ ദേശീയ പാതയില്‍ പിക്കപ്പ് വാനും കെ.എസ്.ആര്‍.ടി.സി. ടൗണ്‍ ടു ടൗണ്‍ ബസും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ബസ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് അട്ടേങ്ങാനത്തെ കെ.എച്ച്. അഹ്മദിന്റെ മകന്‍ കല്ലൂരാവിയില്‍ താമസിക്കുന്ന കുണ്ടടുക്കം അബ്ദുല്‍ ഖാദര്‍ (55) ആണ് മരിച്ചത്.
പരിക്കേറ്റ ബസ് യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്ന് ഇരുമ്പ് ഷട്ടറുകള്‍ കയറ്റിവരികയായിരുന്ന പിക്കപ്പ് വാന്‍ കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍പെട്ട ഖാദറിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യമാര്‍: ഹാജറ, ആമിന. മക്കള്‍: ഷരീഫ്, സെറീന, സുഹറാബി, ആഇശ.

Keywords : Kanhangad native dies in accident, Accident, Obituary, KSRTC Bus, Pick up van , Kanhangad.