കാഞ്ഞങ്ങാട് സ്വദേശിനി ബാംഗ്ലൂര്‍ സിറ്റി കോര്‍പ്പറേഷന്‍ അംഗമാവും
Feb 6, 2013, 17:40 IST
കാഞ്ഞങ്ങാട്: ബാംഗ്ലൂര്‍ സിറ്റി കോര്‍പ്പറേഷന്‍ അംഗമായി കാഞ്ഞങ്ങാട് സ്വദേശിനി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കോട്ടച്ചേരി നിത്യാനന്ദാ ജ്വല്ലറി ഉടമ പരേതനായ എം. ബാബണ്ണറാവുവിന്റെ മകള്‍ ലതയെയാണ് സദാനന്ദ മല്ല്യ, ബൃഹത്ത് ബംഗ്‌ളൂരു മഹാനഗരപാലിക കോര്‍പറേറ്ററായി കര്‍ണാടക സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
ആര്‍.എസ്.എസിന്റെ മഹിളാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയിലൂടെ സാമൂഹിക സേവനത്തില്‍ സജീവ പ്രവര്‍ത്തകയായ ലത മല്ല്യ വിവാഹാനന്തരം ബംഗ്‌ളൂരില്‍ സ്ഥിര താമസമാക്കി. ഇപ്പോള്‍ ബാംഗ്‌ളൂര്‍ നഗര ജില്ലാ ഭാരതീയ ജനതാ മഹിളാ മോര്‍ച്ചാ വൈസ് പ്രസിഡന്റും കര്‍ണാടക മഹിളാ മോര്‍ച്ചാ സംസ്ഥാന സമിതിയംഗവുമാണ്. എം.എ. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദമുള്ള ലതാ മല്ല്യ ബംഗ്‌ളൂര് കേന്ദ്രീകരിച്ച് വിവിധ സാമൂഹിക സന്നദ്ധ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.
പരേതനായ ബി.ജെ.പി നേതാവ് എം. ഉമാനാഥറാവു ഇളയച്ചനാണ്. ഭര്‍ത്താവ് സദാനന്ദ മല്ല്യ (സിന്‍ഡിക്കേറ്റ് ബാങ്ക്, ബാംഗ്ലൂര്‍), മകള്‍ ശ്രുതി കാമത്ത് ബാംഗ്ലൂര്‍.

Keywords: Latha, Kanhangad native, Bangalore, Corporation, Member, Kasaragod, Kerala, Kasargod Vartha, Malayalam news, Kanhangad native in Bangalore city corporation team member