Accident | കാഞ്ഞങ്ങാട് പടന്നക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു; 2 പേരുടെ നില അതീവ ഗുരുതരം
● കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയിലായിരുന്നു അപകടം.
● കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
● പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപര്‍ തൽക്ഷണം മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
നീലേശ്വരം കണിച്ചിറയിലെ റുമാൻ (12), ലെഹഖ് (11) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങി കിടന്നവരെ പുറത്ത് എടുത്തത്. അപ്പോഴെക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റു മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാതാവും മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന ചിലർക്കും പരുക്കുണ്ട്.പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
#KanhangadAccident #RoadSafety #KeralaNews #KSRTC #CarCrash #Tragedy