കാഞ്ഞങ്ങാട് - കണിയൂര്‍ റെയില്‍പ്പാത സര്‍വ്വേ ഉടന്‍ പൂര്‍ത്തീകരിക്കും: കേന്ദ്രമന്ത്രി
Aug 10, 2015, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 10/08/2015) കാഞ്ഞങ്ങാട് - കണിയൂര്‍ റെയില്‍വേപ്പാതയുടെ സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. റെയില്‍വേപാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും പോയ നിവേദക സംഘത്തിനാണ് കേന്ദ്ര മന്ത്രി ഈ ഉറപ്പ് നല്‍കിയത്.
കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റിലാണ് കേന്ദ്ര മന്ത്രി പുതിയ പാത പ്രഖ്യാപിച്ചത്. ബിജെപി എംപിയും കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡണ്ടുമായ പ്രഹളാദ് ജോഷി, എംപിമാരായ നളീന്‍ കുമാര്‍കട്ടീല്‍, പി. കരുണാകരന്‍, ജോയിസ് ജോര്‍ജ്, സമ്പത്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, അയനൂര്‍ മഞ്ജുനാഥ്, കാഞ്ഞങ്ങാട് കണിയൂര്‍ പാത ആക്ഷന്‍ കമ്മറ്റി പ്രസിഡണ്ട് എന്‍എ രാമചന്ദ്രന്‍, അംഗങ്ങായ ഹരീഷ് കഞ്ഞിപ്പള്ളി, സുധാകര്‍ റായ്, ശ്രീരാമ പട്ടാജെ, സൂര്യനാരായണ ഭട്ട്, യൂസഫ് ഹാജി, സി.എ പീറ്റര്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

Keywords : Kanhangad, Railway, Kasaragod, Development project, Minister, Committee.