കാഞ്ഞങ്ങാട് മണ്ഡലം ലീഗ്: ബശീര്‍ വെള്ളിക്കോത്ത് പ്രസിഡണ്ട്
Jan 31, 2012, 16:49 IST
Basheer vellikkoth |
സി.എം.ഖാദര്‍ ഹാജി ചിത്താരി, കെ.കെ.കുഞ്ഞിമൊയ്തീന്‍ കൊന്നക്കാട്(വൈസ് പ്രസിഡണ്ടുമാര്‍), യു.വി.ഹസൈനാര്‍, എം.കുഞ്ഞാമദ് കല്ലൂരാവി(ജോയിന്റ് സെക്രട്ടറിമാര്‍)എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഇന്ന് രാവിലെ മണ്ഡലം ലീഗ് ഓഫീസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ബഷീര്‍ വെള്ളിക്കോത്ത് പ്രസിഡണ്ടും എം.പി.ജാഫര്‍ സെക്രട്ടറിയും എം.ഇബ്രാഹിം ട്രഷററുമായി 23 പാനലുകളും ടി.അബൂബക്കര്‍ പ്രസിഡണ്ട്, എം.ഹമീദ് ഹാജി സെക്രട്ടറി, ടി.റംസാന്‍ ട്രഷററുമായി ഒരു പാനലും അവതരിപ്പിച്ചുവെങ്കിലും അബൂബക്കര്‍ ഹാജി പ്രസിഡണ്ടായ പാനലില്‍ വൈസ് പ്രസിഡണ്ടായി പേരുചേര്‍ത്ത എം.കെ.ഇബ്രാഹിം സ്വയം പിന്‍വാങ്ങുകയും ഇബ്രാഹിമിന്റെ ഒഴിവില്‍ മുന്‍ കൗണ്‍സിലര്‍ എം.കുഞ്ഞാമദ് പുഞ്ചാവിയുടെ പേര് നിര്‍ദ്ദേശിച്ചുവെങ്കിലും അദ്ദേഹവും അബൂബക്കര്‍ ഹാജിയുടെ പാനലില്‍ മത്സരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരുടെ പാനല്‍ അവതരിപ്പിച്ച കൂളിയങ്കാലിലെ ടി.മുഹമ്മദ്കുഞ്ഞി സ്വയം പാനല്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ ബഷീര്‍ വെള്ളിക്കോത്ത് പ്രസിഡണ്ടായ പാനല്‍ അംഗീകരിച്ചതായി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ട്രഷറര്‍ സി.ടി. അഹമ്മദലി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kanhangad, IUML, Basheer Bellikkoth.