കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
Jul 12, 2012, 16:33 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വ്യാജപാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇനിയും പിടിയിലാകാനുണ്ട്. കാഞ്ഞങ്ങാട്ട് നടന്ന വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുകളുടെ വേരുകള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വരെ വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സമഗ്രവും വിപുലവുമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തുന്നത്.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഇരുന്നൂറോളം വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ച വിവരം. ചില പോലീസ് ഉദ്യോഗസ്ഥരും ഏതാനും ട്രാവല്‍ ഏജന്‍സി ഉടമകളും അടക്കം നിരവധി പേര്‍ പ്രതികളായ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ശക്തമായ അന്വേഷണം നടത്തിയാല്‍ മാത്രമേ കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
അതിനിടെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ റിമാന്റില്‍ കഴിയുന്ന കാഞ്ഞങ്ങാട്ടെ ട്രാവല്‍ ഉടമ മദനി ഹമീദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് വിധേയനാക്കുകയും ചെയ്തു. ഹമീദിന്റെ വീട്ടിലും കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സിലുമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ അനധികൃത രേഖകളൊന്നും ഇവിടെ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഹമീദിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി.

Keywords: Fake passport, Case enquiry, Crimebranch, Kanhangad, Kasaragod