കാഞ്ഞങ്ങാട് സംഘര്‍ഷം: 3 പേര്‍ കൂടി പിടിയില്‍
Feb 18, 2012, 16:18 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
അരയി പാറമ്മലിലെ കുഞ്ഞിരാമന്റെ മകന്‍ ഗിരീഷ് കുമാര്‍(33), കുഞ്ഞിരാമന്റെ മകന്‍ സുരേന്ദ്രന്‍ (33), പ്രഭാകരന്റെ മകന്‍ പ്രമോദ് (25), എന്നിവരെയാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐ ഗണേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2011 ഒക്‌ടോബറില്‍ ഉണ്ടായ കാഞ്ഞങ്ങാട് കലാപത്തിന്റെ തുടര്‍ച്ചയായി അരയിയിലെ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് പേരും പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു.
ഇതിനിടെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരോട് ഹൊസ്ദു ര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായത്. ഇതേതുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

Keywords: kasaragod, Kanhangad, Clash, arrest,