city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് -ചന്ദ്രഗിരി റോഡ് വികസനം: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരിശോധനയ്‌ക്കെത്തും

കാഞ്ഞങ്ങാട് -ചന്ദ്രഗിരി റോഡ് വികസനം: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരിശോധനയ്‌ക്കെത്തും
കാഞ്ഞങ്ങാട്: ലോക ബാങ്കിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് -ചന്ദ്രഗിരി റോഡിന്റെ വീതി കൂട്ടുന്നതിന് കെ.എസ്.ടി.പി സി ഏറ്റെടുത്ത സ്ഥലം വിശദമായി പരിശോധിക്കുന്നതിന് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാബു കെ. ഫിലിപ്പും സംഘവും ശനിയാഴ്ച കാഞ്ഞങ്ങാട്ടും കാസര്‍കോടുമെത്തും. നിര്‍മാണ പ്രവര്‍ത്തി തുടങ്ങുന്നതിന് മുന്നോടിയായാണ് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തുന്നത്.

അക്വയര്‍ ചെയ്ത സ്ഥലത്തെ കെട്ടിടങ്ങളും ബങ്കുകളും തട്ടുകടകളും പൊളിച്ച് നീക്കാനുള്ള ഉത്തരവ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. ഇതിനുള്ള സമയ പരിധി കഴിഞ്ഞിട്ടും പലയിടത്തും കൈയ്യേറ്റങ്ങള്‍ ഒഴിവാക്കിയിട്ടില്ല. മുന്നറിയിപ്പും നിര്‍ദേശങ്ങളും അവഗണിക്കപ്പെട്ട സാഹചര്യത്തില്‍ ഇനി യാതൊരു അവസരവും നല്‍കാതെ കൈയ്യേറ്റങ്ങള്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യാനാണ് കെ.എസ്.ടി.പി.സിയുടെ തീരുമാനം.

വീതികൂട്ടുന്ന റോഡുകളില്‍ നില്‍ക്കുന്ന മരങ്ങളുടെ കാര്യത്തിലും കെ.എസ്.ടി.പി.സി ധാരണയായിട്ടുണ്ട്. കാസര്‍കോട് -ചന്ദ്രഗിരി റൂട്ടില്‍ റോഡരികില്‍ കെ.എസ്.ടി.പി.സി അക്വയര്‍ ചെയ്ത സ്ഥലത്ത് ചെറുതും വലുതുമായ നൂറുകണക്കിന് മരങ്ങളുണ്ട്. ഇതില്‍ മുക്കാല്‍ ഭാഗം മരങ്ങളും മുറിച്ച് നീക്കേണ്ടിവരും.

അക്വയര്‍ ചെയ്ത സ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്ന മില്‍മാ ബൂത്തുകള്‍, വികലാംഗര്‍ക്കുള്ള ബങ്കുകള്‍, ലോട്ടറി സ്റ്റാളുകള്‍ തുടങ്ങിയവ പൂര്‍ണമായും നീക്കം ചെയ്യും. പ്രധാന നഗരങ്ങളില്‍ കെ.എസ്.ടി.പി.സി വീതി കൂട്ടുന്ന റോഡില്‍ യാതൊരു തരത്തിലും സ്റ്റാന്‍ഡുകളോ വാഹന പാര്‍ക്കിംങ്ങോ അനുവദിക്കില്ല. വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് സൗകര്യം ഒരുക്കേണ്ടുന്ന ഉത്തരവാദിത്വം അതാത് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന ചട്ടം നിലവിലുണ്ട്.

Keywords: Kanhangad-Chandragiri, Road, Development, Work, Executive engineer, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia