city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍

കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡ് കെട്ടിടം തകര്‍ച്ചാ ഭീഷണിയില്‍
കാഞ്ഞങ്ങാട്: കാല്‍നൂറ്റാണ്ടിലധികം വര്‍ഷത്തെ പഴക്കമുള്ള കോട്ടച്ചേരിയിലെ ബസ്സ്റ്റാന്‍ഡ് യാര്‍ഡിലെ ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ അങ്ങിങ്ങായി വന്‍വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. വന്‍ ദുരന്തത്തിന്റെയും അപകടത്തിന്റെയും വന്‍ഭീഷണിയുയര്‍ത്തി തലയെടുത്തുനില്‍ക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സെക്കന്റുകള്‍ നേരം ഇടക്കിടെ രണ്ടും മൂന്നും നിലകളില്‍ കുലുക്കം അനുഭവപ്പെടുന്നുണ്ട്. കെട്ടിടത്തിന് മുന്നില്‍ തഴച്ചുവളര്‍ന്നു നിന്നിരുന്ന ആല്‍മരത്തിന്റെ അടിവേരുകളാണ് കെട്ടിടത്തിന്റെ 'വില്ലനായത്'.

തടിച്ചുവളര്‍ന്ന അടിവേരുകള്‍ കെട്ടിടത്തിന്റെ അടിത്തറയിലൂടെ തഴച്ചുകയറി കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കുവരെ പടര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന് വിള്ളലുണ്ടാകാനുള്ള കാരണമിതാണ്. ഈ കെട്ടിടത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസും കാഞ്ഞങ്ങാട് പ്രസ്‌ഫോറവും ഉള്‍പ്പെടെ ചെറുതും വലുതുമായ 17 ഓളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഈ കെട്ടിടത്തില്‍ കയറിയിറങ്ങുന്നത്. കെട്ടിടത്തിന്റെ അടിത്തട്ടില്‍ ആയിരക്കണക്കിനാളുകള്‍ ബസുകള്‍ കാത്തുനില്‍ക്കാറുണ്ട്.

കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകളും സിമന്റ് മിശ്രിതങ്ങളും അടര്‍ന്നുവീഴുന്നത് പതിവായിട്ടുണ്ട്. സിമന്റ് മിശ്രിതമടങ്ങിയ കട്ടകള്‍ അടര്‍ന്ന് തലയില്‍ പതിച്ച് ഞായറാഴ്ച രാവിലെ ബസ് യാത്രക്കാരിയായ മാവുങ്കാല്‍ പുതിയ കണ്ടത്തെ ബാബുവിന്റെ ഭാര്യ വി ശാരദ(32)ക്ക് പരിക്കേറ്റിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിന് സ്ത്രീകള്‍ക്കു വേണ്ടി സ്ഥലമൊരുക്കിയ സ്ഥലത്താണ് സിമന്റ് കട്ടകള്‍ പതിച്ചത്. ശാരദയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നാണ് സൂചന. കെട്ടിടം പെയിന്റടിച്ച് എപ്പോഴെങ്കിലും മിനുങ്ങുന്നതല്ലാതെ കെട്ടിടത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചുള്ള യാതൊരു പരിശോധനയും നടക്കാറില്ല. നഗരസഭാധികൃതര്‍ ഒരു ദുരന്തം പ്രതീക്ഷിച്ചിരിക്കുന്നുണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.

Keywords: Kanhangad, Busstand, Building

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia